കണ്ണവത്ത് വൃത്തിഹീനമായി പ്രവർത്തിച്ച ചിക്കൻ സ്റ്റാളിന് പതിനായിരം രൂപ പിഴ ചുമത്തി

കണ്ണവം: പാലത്തിന് സമീപമുള്ള ബിസ്മി ചിക്കൻ സ്റ്റാളിന് വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചതിന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീം പതിനായിരം രൂപ പിഴ ചുമത്തി. 24 മണിക്കൂറിനകം കടയും പരിസരവും വൃത്തിയാക്കുന്നതിനും നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള കോഴിക്കൂട് നീക്കം ചെയ്യാനും നോട്ടീസ് നൽകി.
തുറസായ സ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് കണ്ണവം കൊല്ലി ഷോപ്പിങ്ങ് കോപ്ലക്‌സിന് പതിനായിരം രൂപയും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് അതേ കോംപ്ലക്‌സിലെ ക്രസന്റ് ട്രേഡേഴ്‌സിന് രണ്ടായിരം രൂപയും പിഴ ചുമത്തി.മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് കടകളിലേക്ക് പച്ചക്കറി വിതരണം ചെയ്യുന്ന വാഹന ഉടമയിൽ നിന്ന് 2000 രൂപസ്‌പോട്ട് ഫൈൻ ഇടാക്കി.
വരും ദിവസങ്ങളിൽ ഡിസ്‌പോസബിൾസ് ഉപയോഗിക്കുന്നത് കണ്ടെത്താനായി ഓഡിറ്റോറിയങ്ങളിലേക്കും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന വ്യാപിപ്പിക്കും. നിരോധിത വസ്തുക്കൾ ചടങ്ങുകളിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ പതിനായിരം രൂപയാണ് പിഴ.പരിശോധനക്ക് ടീം ലീഡർ റെജി .പി .മാത്യു, കെ.ആർ അജയകുമാർ, സി.ഷംസീർ , ടി.കെ. സനോജ് ,എച്ച്.ഐ. ജഷീന,ജെ.എച്ച്.ഐ.വി.വി. രാജീവൻ ,വി.ഇ.ഒ ഷിനി , സാരംഗ് എന്നിവർ നേതൃത്വം നൽകി