പേരാവൂരിൽ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത ആറ് സ്ഥാപനങ്ങൾക്ക് പിഴ

പേരാവൂർ: മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത പേരാവൂരിലെ ആറ്സ്ഥാപനങ്ങൾക്കെതിരെപഞ്ചായത്തിലെ സ്‌പെഷൽ സ്‌ക്വാഡ് പിഴ ചുമത്തി.
കൊട്ടിയൂർ റോഡിലെ അബിൻ വെജിറ്റബിൾസ്,ഗിഫ്റ്റ് ലാൻഡ്,ജി.ടി.സി,സിതാര ഫൂട്ട് വെയർ, ന്യൂ വെജിറ്റബിൾസ്,ഇരിട്ടി റോഡിലെ റെഡ് ചില്ലീസ് ഫാസ്റ്റ് ഫുഡ് എന്നീ സ്ഥാപനങ്ങൾക്കാണ് 2000 രൂപ വീതം പിഴ ചുമത്തിയത്.
പഞ്ചായത്ത് അസി.സെക്രട്ടറി എം.സി.ജോഷ്വ,ഹെല്ത്ത് ഇൻസ്‌പെക്ടർ കെ.മോഹനൻ,സ്‌ക്വാഡംഗങ്ങളായ പി.വൈശാഖ്,സി.ശ്രീകല എന്നിവരാണ് റെയ്ഡ് നടത്തിയത്.