Connect with us

Local News

വടക്കൻ കേരളത്തിന്റെ പൈതൃകസംരക്ഷണം: തലശ്ശേരി ഹെറിറ്റേജ് പദ്ധതി വിജയത്തിലേക്ക്

Published

on

Share our post

തലശേരി : വടക്കൻ കേരളത്തിന്റെ പൈതൃകങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച തലശ്ശേരി ഹെറിറ്റേജ് പദ്ധതി വിജയത്തിലേക്ക്. ഒരു നാടിന്റെ ചരിത്രം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുകയെന്ന ഉദ്ദേശത്തോടെ 2.21 കോടി രൂപ ചെലവിൽ തലശ്ശേരി ഇല്ലിക്കുന്നിൽ നിർമ്മിച്ച ഗുണ്ടർട്ട് മ്യൂസിയം വടക്കൻ കേരളത്തിലെ ടൂറിസം വികസനത്തോടൊപ്പം ചരിത്രസാക്ഷ്യം കൂടിയാണ്.

മലയാള ഭാഷയെയും സംസ്‌കാരത്തെയും സമ്പന്നമാക്കിയ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ജീവിത കഥ പറയുന്ന ഗുണ്ടർട്ട് മ്യൂസിയം തലശ്ശേരി ഹെറ്റിറ്റേജ് പദ്ധതിയുടെ പ്രധാന ഭാഗമാണ്. സുഗന്ധ വ്യഞ്ജനങ്ങളുടെ കച്ചവടകേന്ദ്രമായിരുന്ന താഴെയങ്ങാടിയുടെ പുനരാവിഷ്കാരണമെന്ന നിലയിൽ 4.84 കോടി ചിലവിട്ട് നിർമ്മിച്ച താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ് പദ്ധതിയാണ് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പദ്ധതി.

നടപ്പാത,വേസ്റ്റ്ബിൻ, തെരുവുവിളക്കുകൾ, സിസിടിവി, ഡ്രെയിനേജ് എന്നിവ ഇവിടെ ഒരുക്കി. സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച് 1.84 കോടി രൂപ ചെലവിട്ട് നവീകരിച്ചു. നടപ്പാത, ചുറ്റുമതിൽ, മുറ്റം, പൂന്തോട്ടം, വൈദ്യുതീകരണം, ദീപ വിതാനം, ഡ്രെയിനേജ് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

തലശ്ശേരി കോട്ട നിർമ്മിച്ച എഡ്‌വേർഡ് ബ്രണ്ണന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സെമിത്തേരി ഇവിടെയാണുള്ളത്.തീർത്ഥാടനടൂറിസം പദ്ധതി അവസാഘട്ടത്തിൽ ടിപ്പുവിന്റെയും പഴശ്ശിയുടെയും പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശത്ത് ഈ കാലഘട്ടത്തിന്റെ ചരിത്രശേഷിപ്പുകളും ആരാധനാ കേന്ദ്രങ്ങളും ടൂറിസം പദ്ധതിയിൽ നിർണായകമാണ്.

മൂന്നു കോടി മുടക്കിയാണ് പഴശ്ശിയുടെ കുടുംബക്ഷേത്രമായ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിനായുള്ള മ്യൂസിയം നിർമ്മാണം നടത്തിയത്.ഈ ക്ഷേത്രത്തിൽ മൃഗബലി നടത്തിയിട്ടാണ് പഴശ്ശി യുദ്ധത്തിനു പോയിരുന്നത്.

കണ്ണവത്ത് നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള തൊടീക്കളം ശിവക്ഷേത്രം രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ശിവവൈഷ്ണവ ചുമർ ചിത്രങ്ങൾകൊണ്ട് പ്രസിദ്ധമാണ്. പഴശ്ശിയുടെ പടയോട്ട കാലത്തെ പ്രധാന ഒളിത്താവളങ്ങളിലൊന്നായിരുന്നു തൊടീക്കളം ക്ഷേത്രം.

ഈ ചുമർ ചിത്രങ്ങളെ സംരക്ഷിച്ചുകൊണ്ട് 2.57 കോടിരൂപ ചെലവിൽ ചരിത്ര മ്യൂസിയം സ്ഥാപിച്ചു. മക്രേരി ക്ഷേത്രത്തിന്റെ നവീകരണം 1.93 കോടി ചിലവിൽ പൂർത്തിയാവുകയാണ്. കൊട്ടിയൂർ ക്ഷേത്രം രണ്ടാംഘട്ട നവീകരണം പുരോഗമിക്കുകയാണ്.


Share our post

PERAVOOR

വിവിധ സേനകളിലേക്ക് നിയമനം ലഭിച്ചവർക്ക് യാത്രയയപ്പ്

Published

on

Share our post

പേരാവൂർ: എം.എഫ്.എയിലെ പരിശീലനത്തിലൂടെ ഇന്ത്യൻ ആർമി, കേരള പോലീസ് എന്നീ സേനകളിലേക്ക് നിയമനം ലഭിച്ച 15 ഉദ്യോഗാർത്ഥികൾക്കുള്ള യാത്രയയപ്പ് നടത്തി. തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ ചെയർമാൻ എം.സി. കുട്ടിച്ചൻ അധ്യക്ഷനായി. ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി, പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!