ഓട്ടിസം ബാധിച്ച 14കാരനെ ബസിനുള്ളിൽ പീഡിപ്പിച്ചു ബസ് ഡ്രൈവർക്ക് ഏഴ് വർഷം കഠിനതടവ്

Share our post

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച 14കാരനെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെ കോടതി ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും അടയ്ക്കാൻ ശിക്ഷിച്ചു. പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി സുദർശനാണ് വെളളനാട് പുനലാൽ വിമൽ നിവാസിൽ വിമൽ കുമാറിനെ ശിക്ഷിച്ചത്.

വീട്ടിലെ ചവർ റോഡിൽ കളയാനെത്തിയ ബാലനെ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുളളിലേക്ക് ബലം പ്രയോഗിച്ച് കൂട്ടി കൊണ്ട് പോയാണ് പീഡിപ്പിച്ചത്.

ഓട്ടിസം ചികിത്സയിലുളള കുട്ടി ഭയന്ന് വിറച്ച് നടക്കുന്നത് കണ്ട് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞത് അടുത്ത ദിവസം ബസിൽ വച്ച് കുട്ടി പ്രതിയെ വീട്ടുകാർക്ക് കാണിച്ചു കൊടുക്കുകയും ചെയ്‌തു.

2013 സെപ്തംബർ 20നായിരുന്നു കേസിനാസ്പദമായസംഭവം.വഞ്ചിയൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!