രാജ്യം വീണ്ടും കൊവിഡിന്റെ പിടിയിൽ; രോഗികളുടെ എണ്ണത്തിൽ വൻ വർധന

Share our post

ന്യൂ‌ഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,435 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 163 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ 23,091പേരാണ് രാജ്യത്ത് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4.47 കോടിയാണ്.ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും മഹാരാഷ്ട്രയിൽ നാല് മരണങ്ങളുമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

ഇതോടെ ആകെ മരണസംഖ്യ 5,30,901 ആയി ഉയർന്നു. 2,508പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം ‌4,41,79,712 ആയി.പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.79 ശതമാനവും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനവുമാണ്.

ആകെ 92.21 കോടി ടെസ്റ്റുകളാണ് നടത്തിയത്. ഇന്നലെ മാത്രം 1,31,086 കൊവിഡ് ടെസ്റ്റുകൾ നടന്നു. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. 1.19 ശതമാനമാണ് മരണനിരക്ക്. 220.66 കോടി വാക്സിനാണ് ഇതുവരെ രാജ്യത്ത് നൽകിയിട്ടുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!