കഞ്ചാവുമായി യുവാവിനെ മട്ടന്നൂർ എക്‌സൈസ് അറസ്റ്റ് ചെയ്തു

മട്ടന്നൂർ: 40 ഗ്രാം ഉണക്ക കഞ്ചാവുമായി മണക്കായി സ്വദേശി ഫാസിൽ പടുലക്കണ്ടിയെ (29) എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണനും സംഘവും ചേർന്ന് പിടികൂടി.നെല്ലൂന്നി താഴെ പഴശ്ശി ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇതിന് മുമ്പും ഒരു കിലോയിലധികം കഞ്ചാവ് ഓട്ടോയിൽ കടത്തിയ കേസിൽ ഫാസിൽ പിടിയിലായിരുന്നു.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ശശികുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ.വിനോദ്,എം.പി. ഹാരിസ്, കെ.സുനീഷ് , വി.എൻ.വിനേഷ് എന്നിവർ പങ്കെടുത്തു.