ഇരിട്ടിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ഇരിട്ടി: ഇരിട്ടിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി കേസെടുത്തു. ഇരിട്ടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സി.രജിത്തും സംഘവും കൂട്ടുപുഴ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 10 ഗ്രാം കഞ്ചാവ് കൈവശം വച്ച കൊയിലാണ്ടി സ്വദേശി കെ.എം ഷമീറിനെയും, 430 മില്ലി ഗ്രാം മെത്താംഫിറ്റമിന്‍ കൈവശം വച്ച കര്‍ണ്ണാടക കൊടക് സ്വദേശി എം.എം തൗഫീഖിനേയും പിടികൂടിയത്. ഇരുവര്‍ക്കുമെതിരെ എന്‍.ഡി.പി.എസ് പ്രകാരം കേസെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് കെ.പി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് രവി .കെ .എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആദര്‍ശ്.പി, സജേഷ് പി.കെ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശരണ്യ വി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.