മുംബൈയില്‍ പ്രൊഫസറായ 43-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; മലയാളി ബാങ്ക് ജീവനക്കാരനെതിരേ കേസ്

Share our post

കോയമ്പത്തൂര്‍: കോളേജ് പ്രൊഫസറായ 43-കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാളിയായ ബാങ്ക് ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. പാലക്കാട് പുതിയങ്കം സ്വദേശി ആര്‍. ഗോപകുമാറിനെ(43)തിരെയാണ് പേരൂര്‍ ഓള്‍-വിമന്‍ പോലീസ് കേസെടുത്തത്. 2021 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെ ഗോപകുമാര്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ഇരയാക്കിയെന്നുമാണ് പ്രൊഫസറായ 43-കാരിയുടെ പരാതി.

മുംബൈയിലെ കോളേജില്‍ പ്രൊഫസറായ പരാതിക്കാരി കഴിഞ്ഞ ഏഴുവര്‍ഷമായി ഡോംബിവിലിയിലാണ് താമസം. 2015-ല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ വന്നതിന് പിന്നാലെയാണ് പരാതിക്കാരിയും ഗോപകുമാറും പരിചയത്തിലായത്. അക്കൗണ്ട് തുറക്കാനെത്തിയ സ്ത്രീയുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച പ്രതി, പിന്നീട് ഈ നമ്പറിലേക്ക് വിളിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

2020-ല്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ പി.എച്ച്.ഡി. ചെയ്യാനായി പ്രതി പരാതിക്കാരിയുടെ സഹായം തേടിയിരുന്നു. പരാതിക്കാരിയും നേരത്തെ പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയത് ഇതേ സര്‍വകലാശാലയിലാണ്. തുടര്‍ന്ന് 2021 ജനുവരി 27-ന് ഇരുവരും ഒരുമിച്ച് സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തി. പിന്നാലെ കോയമ്പത്തൂര്‍ കാളപ്പട്ടിയിലെ ഹോട്ടലില്‍ പ്രതി മുറിയെടുത്തു. ഇവിടെവെച്ചാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

പീഡനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രതി മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. ഹോട്ടലില്‍വെച്ച് താലിയും ചാര്‍ത്തി. തുടര്‍ന്ന് നേരത്തെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതായാണ് പരാതിക്കാരിയുടെ ആരോപണം.

പ്രതിയായ ഗോപകുമാര്‍ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. പ്രകൃതിവിരുദ്ധ പീഡനം തന്റെ ആരോഗ്യത്തെ തന്നെ ബാധിച്ചെന്നും പരാതിയില്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!