കേളകം പോലീസ് സ്റ്റേഷൻ സന്ദർശക മുറി തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേളകം: കേളകം സ്റ്റേഷൻ ഉൾപ്പടെ ജില്ലയിലെ 18 സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് കേൾക്കം സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പാലക്കാട് പുത്തൂർ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം,ബേക്കൽ സബ് ഡിവിഷൻ പോലീസ് കൺട്രോൾ റൂം ശിലാസ്ഥാപനം എന്നിവയും തദവസരത്തിൽ മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.
സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.പോലീസ്മേധാവി അനിൽകാന്ത്,എ.ഡി.ജി.പി എം.ആർ.അജിത്കുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ,ഡി.ഐ.ജി പുട്ട വിമലാദിത്യ തുടങ്ങിയവർ സംബന്ധിക്കും