ആര്യപ്പറമ്പ് ശ്രീ കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടം

കോളയാട്: ആര്യപ്പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട ഉത്സവം ഞായർ(ഏപ്രിൽ രണ്ട്) മുതൽ ബുധൻ വരെ നടക്കും.ഞായർ വൈകിട്ട് നാലിന് കൊടിയേറ്റം,ഏഴ് മണി മുതൽ വിവിധ കലാപരിപാടികൾ.
തിങ്കളാഴ്ച വൈകിട്ട് വിവിധ വെള്ളാട്ടങ്ങൾ,ഏഴ് മണിക്ക് അടിയറ താലപ്പൊലി ഘോഷയാത്ര.ചൊവ്വാഴ്ച അസുരകാളി,പള്ളിവേട്ട,കൈതചാമുണ്ഡി,
രുധിരകാളി,പുള്ളി കരിങ്കാളി,പൂക്കുട്ടി ശാസ്തപ്പൻ,ശ്രീ പോർക്കലി തോറ്റം,ഗുളികൻ,കരുവാൾ ഭഗവതി തിറകൾ.
ബുധനാഴ്ച ശ്രീ പോർക്കലി,ഉച്ചിട്ട,രുധിരപാലൻ,
വിഷ്ണുമൂർത്തി,മണത്തണ നീലക്കരിങ്കാളി,മുത്താച്ചിപ്പോതി തിറകൾ.