വിശുദ്ധവാരത്തിന് തുടക്കമായി, ഓശാന ഞായർ ആചരിച്ച് വിശ്വാസികൾ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

Share our post

കോട്ടയം: വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഓശാന ആചരിച്ചു. കിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ.

ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷ വായനയും കുരുത്തോല ആശിർവാദവും കുരുത്തോല പ്രദക്ഷിണവും നടന്നു.വാഴ്ത്തിയ കുരുത്തോലകൾ കൈയ്യിലേന്തി വിശ്വാസികൾ ക്രിസ്തുവിന്റെ ജറുസലേം യാത്രയുടെ ഓർമ്മ പുതുക്കി പ്രദക്ഷിണം നടന്നു.

വൈദികൻ വെഞ്ചരിച്ച് ആശീർവദിച്ച് നൽകുന്ന കുരുത്തോല വീടുകളിലും സ്ഥാപനങ്ങളിലും രക്ഷയുടെ അടയാളമായി വിശ്വാസികൾ പ്രതിഷ്ഠിക്കും. അടുത്ത ഒരാഴ്ച ക്രൈസ്തവ വിശ്വാസികൾക്ക് പ്രാർത്ഥനാദിനങ്ങളാണ്.

അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹാ വ്യാഴം, കുരിശുമരണദിനമായ ദു:ഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധാചാരണം പൂർത്തിയാകും.

ഈസ്റ്ററോടെ അമ്പത് നോമ്പിനും സമാപനമാകും. വലിയ നോമ്പിന്റെ ഭാഗമായി കുരിശുമല തീർത്ഥാടന കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!