ശോഭിത വെഡ്ഡിംങ്ങ് സെൻറർ മൂന്നാമത് ഷോറൂം പേരാവൂരിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെൻ്ററിൻ്റെ മൂന്നാമത് ഷോറൂം പേരാവൂരിൽ പ്രവർത്തനം തുടങ്ങി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഫാൻസി ആൻഡ് ഫൂട്ട് വെയർ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് ഹാഫിസ് ജിഫ്രി റഹ്മാനി പള്ളിക്കൽ നിർവഹിച്ചു.
സണ്ണി ജോസഫ് എം.എൽ.എ, പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, വാർഡ് മെമ്പർ റജീന സിറാജ്, പഞ്ചായത്തംഗം എം.ശൈലജ, പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചു കരോട്ട്, ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ നമ്പൂതിരി, കെ.എ.രജീഷ്, കൂട്ട ജയപ്രകാശ്, പൂക്കോത്ത് സിറാജ്, കെ.കെ.രാമചന്ദ്രൻ, കെ.എം.ബഷീർ, അഷറഫ് ചെവിടിക്കുന്ന് എന്നിവർ സംസാരിച്ചു.