മേനച്ചോടി ഗവ.യു.പി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികക്ക് യാത്രയയപ്പും

കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂൾ 68-മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികക്ക് യാത്രയയപ്പും നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.
കോളയാട് പഞ്ചായത്ത് പ്രസിഡൻ്റ് എം. റിജി അധ്യക്ഷത വഹിച്ചു.ജില്ലാ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി. കെ സുരേഷ്ബാബു മുഖ്യ പ്രഭാഷണം നടത്തി.
വിരമിക്കുന്ന അധ്യാപിക ടി. ഉഷാകുമാരിക്ക് ഇരിട്ടി എ. ഇ. ഒ കെ.എ. ബാബുരാജ് ഉപഹാരം നല്കി.സ്കൂളിൽ ആദ്യ പ്രവേശനം നേടിയ എടച്ചേരിക്കണ്ടി ഗോവിന്ദനെ ബി.പി.സി ടി.എം.തുളസീധരൻ ആദരിച്ചു.
കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ഇ. സുധീഷ് കുമാർ, മെമ്പർമാരായ ശ്രീജ പ്രദീപൻ ,ജയരാജൻ , ഉമാദേവി , റീന നാരായണൻ, പ്രഥമാധ്യാപകൻ വി.കെ. ഈസ്സ ,പി.ടി.എ പ്രസിഡൻ്റ് കെ.സുബിൻ, മദർ പി.ടി.എ പ്രസിഡൻ്റ് എൻ.സി. രേഷ്മ,എം. സജിനി,സുധി മൈക്കിൾ, സ്കൂൾ ലീഡർ സി.നിവേദ് എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ചെമ്മരം കലാ സാഹിത്യ വേദി, മാതൃസമിതി എന്നിവരുടെ വിവിധ കലാപരിപാടികളും നടന്നു.