കേളകം ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചു

കേളകം: ഇരട്ടത്തോട് ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (36), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.ഇരട്ടത്തോട് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടിനിർത്തിയ സ്ഥലത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.
മകനെ ചുമലിൽ ഇരുത്തി പുഴയിലിറങ്ങിയപ്പോൾ കാൽ തെറ്റി വീണു. ചെളിയിൽ പുതഞ്ഞ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും ചെളിയിൽ അകപ്പെടുകയായിരുന്നു.
ഇരിട്ടി എ.ജെ.ഗോൾഡിൽ സെയിൽസ്മാനായിരുന്നു ലിജൊ.തലക്കാണി യു.പി.സ്‌കൂളിൽ യു.കെ.ജി വിദ്യാർഥിയാണ് നെവിൻ.കുവൈറ്റിൽ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ.നാലു വയസുകാരി ശിവാനിയ മകളാണ്.