പേരാവൂർ ടൗണിലെ ചുമട്ട് തൊഴിലിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും ആദരവും ഞായറാഴ്ച

പേരാവൂർ: ടൗണിലെ ചുമട്ട് തൊഴിലിൽ നിന്ന് വിരമിക്കുന്ന പി.വി.ജോൺ,പി.എം.സുരേഷ് എന്നിവർക്കുള്ള യാത്രയയപ്പ് ഞായറാഴ്ച നടക്കും.
വ്യാപാര മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ടി.കുമാരൻ,കെ.കാദർ,സി.ബാലൻ,കെ.കുഞ്ഞിമുഹമ്മദ് എന്നിവർക്കുള്ള ആദരവും ഇതോടൊപ്പം നടക്കും.
സി.ഐ.ടി.യു പേരാവൂർ ഏരിയാ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ് എന്നിവർ സംബന്ധിക്കും.