Connect with us

Kerala

പാലക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു, 15പേർക്ക് പരിക്ക്

Published

on

Share our post

പാലക്കാട്: കല്ലേക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞതിനെ തുടർന്നുള്ള തിരക്കിൽപെട്ട് ഒരാൾ മരിച്ചു. 15പേർക്ക് പരിക്കേറ്റു.

വള്ളിക്കോട് സ്വദേശി ബാലസുബ്രഹ്മണ്യനാണ് (63) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പാലക്കാട് പിരായിരി കല്ലേക്കാട് പാളയത്തെ മാരിയമ്മൻ പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂർ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.

എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി അവസാനിച്ചതിനെത്തുടർന്ന് വെടിക്കെട്ട് നടത്തിയയുടനെ ആന ഇടഞ്ഞ് ഓടുകയായിരുന്നു.

ആനപ്പുറത്തുണ്ടായിരുന്നവർ മുന്നിലുള്ള മരത്തിൽ തൂങ്ങി രക്ഷപ്പെട്ടു. ആന പിറകോട്ട് ഓടിയപ്പോൾ സമീപത്തുണ്ടായിരുന്ന ബാലസുബ്രഹ്മണ്യൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ വീഴുകയായിരുന്നു.

പരിക്കേറ്റ ബാലസുബ്രഹ്മണ്യനെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ സ്ഥലത്തുവച്ചു തന്നെ അദ്ദേഹം മരിച്ചതായാണ് നിഗമനം.

സമീപത്ത് നിർത്തിയിരുന്ന ഇരുചക്രവാഹനങ്ങളും ആന തകർത്തു. ആനയെ തളച്ച ശേഷം ലോറിയിൽ കയറ്റി പാപ്പാന്മാർ സംഭവസ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.

ഉത്സവം കാവുകയറാൻ മിനിട്ടുകൾ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്. ആനയ്ക്കുമുന്നിലായി അമ്പലത്തോട് ചേർന്നാണ് കൂടുതൽ ആളുകളുണ്ടായിരുന്നത്.

ആനയിടഞ്ഞ് പിന്നോട്ടുപോയതിനാലാണ് വലിയ അപകടമുണ്ടാകാതിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.


Share our post

Kerala

വിഷു ബമ്പര്‍ വിപണിയില്‍ എത്തി: ഒന്നാം സമ്മാനം 12 കോടി രൂപ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ (ബി ആര്‍ 103) ഭാഗ്യക്കുറി വിപണിയില്‍ എത്തി. ഇത്തവണത്തെ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ആറ് സീരീസുകളിലായി വില്‍പ്പനയ്‌ക്കെത്തുന്ന ഈ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിലും ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നല്‍കും.ടിക്കറ്റിന്റെ വില 300 രൂപയാണ്. ഇതിനു പുറമെ, 5000 രൂപ മുതല്‍ 300 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളും ഈ ബമ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നറുക്കെടുപ്പ് 2025 മെയ് 28-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. വിഷു ബമ്പര്‍ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലോട്ടറി ഏജന്റുമാര്‍ വഴിയും വിവിധ വില്‍പ്പന കേന്ദ്രങ്ങളിലൂടെയും ലഭ്യമാകും.


Share our post
Continue Reading

Kerala

കുട്ടികൾക്കായി കെ.ടി.ഡി.സിയുടെ അവധിക്കാല പാക്കേജ്

Published

on

Share our post

കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ കുട്ടികൾക്കായി സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു.പ്രശാന്ത സുന്ദരമായ കോവളം, വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാറും പൊന്മുടിയും വയനാടും, കായൽപ്പരപ്പിന്റെ പ്രശാന്തതയുള്ള കുമരകവും ആലപ്പുഴയും കൊല്ലവും, കൊച്ചിയും കൂടാതെ തിരുവനന്തപുരത്തെയും മലമ്പുഴയിലെയും കെ.ടി.ഡി.സി. റിസോർട്ടുകളിലും മണ്ണാർക്കാട്, നിലമ്പൂർ , കൊണ്ടോട്ടി തുടങ്ങിയ ടാമറിൻഡ് ഈസി ഹോട്ടലുകളിലുമാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്.

രക്ഷിതാക്കൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും രണ്ട് രാത്രി / മൂന്ന് പകലുകൾക്കുമുള്ള മുറി വാടക, പ്രാതൽ, നികുതി എന്നിവ ഉൾപ്പെടെ 4,555/- രൂപ മുതൽ 38,999/- രൂപ വരെയുള്ള പാക്കേജുകൾ 2025 ഏപ്രിൽ മെയ് മാസങ്ങളിൽ ലഭ്യമാണ്. ഇതിനുപുറമെ ‘കെ.ടി.ഡി.സി. മൊമെൻറ്സ്’, ‘കെ.ടി.ഡി.സി. മാർവെൽ’, ‘കെ.ടി.ഡി.സി. മാജിക്’, എൽ.ടി.സി തുടങ്ങിയ പാക്കേജുകൾ ഗതാഗത സൗകര്യങ്ങളുൾപ്പെടെ നൽകിവരുന്നു.കൂടുതൽ വിവരങ്ങൾക്ക് കെ.ടി.ഡി.സി. വെബ്സൈറ്റ് www.ktdc.com /packages ലോ 9400008585 / 18004250123/ 0471 -2316736 , 2725213, എന്ന നമ്പരിലോ centralreservations@ktdc.com ലോ നേരിട്ട് അതാത് റിസോർട്ടുകളിലോ ബന്ധപ്പെടാവുന്നതാണ്.


Share our post
Continue Reading

Kerala

പെന്‍ഷന്‍കാര്‍ക്ക് വിഷു കൈനീട്ടം: ഒരുഗഡു കൂടി അനുവദിച്ചു

Published

on

Share our post

വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷൻ വിഷുവിന് മുന്‍പ് വിതരണം ചെയ്യും. ഇതിനായി 820 കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപ വീതം ലഭിക്കും. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്ക് വഴി വീട്ടിൽ എത്തി പെന്‍ഷന്‍ കൈമാറും.


Share our post
Continue Reading

Trending

error: Content is protected !!