പേരാവൂർ ബ്ലോക്കിലെ വയോജന കേന്ദ്രങ്ങളിൽ കെയർ ടേക്കർ ഒഴിവ്
പേരാവൂർ:ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് വയോജന കേന്ദ്രങ്ങളിലേക്കും കെയർ ടേക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. പ്രായം 18 നും 45 നും മധ്യേ. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം.
ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഏപ്രിൽ 14 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി, ശിശു വികസന പദ്ധതി ഓഫിസർ, ഐ.സി.ഡി.എസ്, പേരാവൂർ 670673 എന്ന വിലാസത്തിൽ അപേക്ഷകൾ നൽകണം.ഫോൺ. 04902447299.