Connect with us

Local News

പീഡനക്കേസിൽ പ്രതിക്ക് 62 വർഷം തടവ്

Published

on

Share our post

മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 62 വർഷം തടവിനും 1.30 ലക്ഷം രൂപ പിഴയ്ക്കും മട്ടന്നൂർ പോക്സോ കോടതി ശിക്ഷിച്ചു.

മണ്ണൂർ മുള്ള്യം സ്വദേശി ഷിജു(28)വിനെയാണ് മട്ടന്നൂർ പോക്സോ അതിവേഗ കോടതി ജഡ്ജി അനീറ്റ് ജോസഫ് ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായാണ് 62 വർഷം തടവ്. ശിക്ഷയൊരുമിച്ച് അനുഭവിച്ചാൽ മതി. അതിനാൽ 20 വർഷമാണ് തടവിൽ കഴിയേണ്ടി വരിക.

പിഴത്തുകയിൽ ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം. 2019-ൽ മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ സബ് ഇൻസ്പെക്ടർ സി.സി.ലതീഷാണ് കേസ് രജിസ്റ്റർചെയ്തത്.

ഇൻസ്പെക്ടർ കെ.രാജീവ്‌കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റപത്രം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.


Share our post

PERAVOOR

അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

Published

on

Share our post

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.


Share our post
Continue Reading

THALASSERRY

പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

KOLAYAD

വായന്നൂർ നെയ്യമൃത് മഠം കുടുംബ സംഗമം

Published

on

Share our post

കോളയാട്: വായന്നൂർ നെയ്യമൃത് മഠം കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ വൈരിഘാതക ക്ഷേത്ര ഹാളിൽ കുടുംബ സംഗമം നടത്തി. ഭക്തസംഘം സെക്രട്ടറി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മഠം കാരണവർ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷനായി. ഭക്തസംഘം പ്രവർത്തകസമിതി അംഗം സംഗീത് മഠത്തിൽ, ഗോവിന്ദൻ, കരുണാകരക്കുറുപ്പ്, സി. കുഞ്ഞിക്കണ്ണൻ,സത്യ പ്രകാശ്,സജി തച്ചറത്ത് എന്നിവർ സംസാരിച്ചു. 12ന് നെയ്യമൃത് വ്രതം ആരംഭിക്കും.


Share our post
Continue Reading

Trending

error: Content is protected !!