Kannur
എല്ലാവർക്കും റേഷൻ കാർഡ്: നേട്ടം കൈവരിക്കാനൊരുങ്ങി കണ്ണൂർ ജില്ല
കണ്ണൂർ: റേഷന്‍ കാര്‍ഡില്‍ പേരില്ലാത്ത ഒരാള്‍ പോലുമില്ലായെന്ന നേട്ടം കൈവരിക്കാനൊരുങ്ങി ജില്ല. അതിദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതായി 284 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 272 പേര്‍ക്ക് കാര്‍ഡ് ലഭ്യമാക്കി.
ബാക്കിയുള്ള 12 പേര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നു. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതോ ഒരു റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തതോ ആയ ഒരാള്‍ പോലും ഇല്ലാത്ത ജില്ലയായി കണ്ണൂര്‍ മാറും.
ഇതിനുപുറമെ ഓപറേഷന് യെല്ലോയിലൂടെ അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവരെ കണ്ടെത്തി മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റുകയും അര്‍ഹരായവര്‍ക്ക് മുന്‍ഗണന കാര്‍ഡ് അനുവദിക്കുകയും ചെയ്യുന്നുണ്ട്.
ജില്ലയിലാകെ 1666 മുന്‍ഗണന കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും 30.52 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. മാരകരോഗങ്ങള്‍ പിടിപ്പെട്ടവരുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുളള അപേക്ഷകള്‍ അതത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നേരിട്ട് സ്വീകരിക്കും.
മുന്‍ഗണന മാനദണ്ഡങ്ങളിലുള്പ്പെടാത്തതും ഗുരുതര രോഗങ്ങള്‍ (കാന്‍സര്‍, ഡയാലിസിസ്, ഓട്ടിസം, കിടപ്പുരോഗികള്‍) ഉള്ളവരുള്പ്പെട്ട അംഗങ്ങളുള്ള 36 റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന മാനദണ്ഡങ്ങളില്‍ ഇളവുനല്‍കി മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മുന്‍ഗണന മാനദണ്ഡങ്ങളിലുള്പ്പെട്ട മാരകരോഗമുള്ളവരുള്ള കുടുംബങ്ങള്‍ക്ക് 469 റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന കാര്‍ഡുകളാക്കി മാറ്റി. കൂടാതെ എ.എ.വൈ വിഭാഗത്തിലേക്ക് 655 റേഷന്‍ കാര്‍ഡുകളും പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് 6399 റേഷന്‍ കാര്‍ഡുകളും മാറ്റിനല്‍കി.
Kannur
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.
Kannur
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: ഇടിമിന്നല്‍ മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവർഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Kannur
തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.
കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.
ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്