സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

Share our post

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 88 വയസായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂര്‍ മര്‍ത്തോമ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 ല്‍ തിരുവനന്തപുരത്താണ് ജനനം.

ഇരുപതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്.സാറാ തോമസിന്റെ ആദ്യനോവല്‍ ജീവിതം എന്ന നദി 34ാം വയസിലാണ് പുറത്തിറങ്ങിയത്. സാറാ തോമസിന്റെ മുറിപ്പാടുകള്‍ എന്ന നോവല്‍ പി.എ. ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കിയിട്ടുണ്ട്.

ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളില്‍ പുരസ്‌കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.

മധ്യവര്‍ഗ കേരളീയപശ്ചാത്തലത്തില്‍ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികള്‍ ശ്രദ്ധേയമാണ്. ദൈവമക്കള്‍ എന്ന നോവലില്‍ മതപരിവര്‍ത്തനം ചെയ്ത അധസ്തിത വര്‍ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.

തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്ന നാര്‍മടിപ്പുടവ എന്ന നോവലിന് 1979 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!