സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

Share our post

സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചിരുന്നത് ഇന്ന് അവസാനിക്കും.ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയതിന് ശേഷം മൂന്ന് തവണ ആരോഗ്യ ഭക്ഷ്യ സുരക്ഷ വകുപ്പ് സാവകാശം നീട്ടി നല്‍കിയിരുന്നു.

ഹോട്ടല്‍ റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത്, എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാനായാണ് സാവകാശം നല്‍കിയിരുന്നത്. ഹെല്‍ത്ത് കാര്‍ഡുമായി ബന്ധപ്പെട്ട് ഇനിയൊരു സാവകാശം നല്‍കില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിനോടകം 70 % ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തതായാണ് വിവരം. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ അടുത്ത ദിവസങ്ങളിലെ പരിശോധനയില്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതടക്കമുള്ള ഗുരുതര വീഴ്ച്ചകള്‍ കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. അല്ലാത്തപക്ഷം നോട്ടീസ് നല്‍കാനാണ് തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!