ഇലക്ട്രിക് ബൈക്ക് നിർമിച്ച്‌ വിമൽ ജ്യോതി വിദ്യാർഥികൾ

Share our post

ശ്രീകണ്ഠപുരം: ഇമ്പീരിയൽ സൊസൈറ്റി ഓഫ് ഇന്നവേറ്റീവ് എൻജിനിയേഴ്‌സ്‌ ഇന്ത്യയും ഹീറോ ഇലക്ട്രിക്കും ചേർന്ന് നടത്തുന്ന ഗവേഷണ മത്സരത്തിൽ പങ്കെടുക്കുന്നതിന്‌ ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ ഇലക്ട്രിക് ബൈക്ക് നിർമിച്ചു.

അവസാന വർഷ വിദ്യാർഥികളായ ജോയൽ മാത്യു, ശ്രീരാജ്, അബിൻ, അഭിനവ്, അഫ് ലാഹ്, അജിത്, അജിനാസ്, അജുൽ, അലൻ, ആൽബിൻ, അംലാക്, ആൻഡ്രിൻ, ബെൻഡിക്ട്, അശ്വിൻ, ജോമി, മിലൻ, സഞ്ചൽ, വിജയ്, വിഷ്ണു, വിനായക്, എന്നിവർ ചേർന്നാണ്‌ ബൈക്ക് നിർമിച്ചത്‌.

മെക്കാനിക്കൽ വിഭാഗം അധ്യാപകരായ നിയാസ്, റോബിൻ എന്നിവരുടെ മാർഗനിർദേശത്തിലായിരുന്നു നിർമാണം. ഒന്നരലക്ഷം രൂപ ചെലവായി. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുകയാണെങ്കിൽ ഒരുലക്ഷം രൂപയിൽ താഴെ ചെലവിൽ നിർമിക്കാനാകുമെന്നാണ്‌ പ്രതീക്ഷ.

മാനേജർ ഫാ. ജെയിംസ് ചെല്ലംകോട്ട്, ഫിനാൻസ് മാനേജർ ഫാ. ലാസർ വരമ്പകത്ത്, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, വകുപ്പ് മേധാവി പ്രൊഫ. രാജു കുര്യാക്കോസ് എന്നിവരുടെയെല്ലാം പ്രോത്സാഹനവും സഹകരണവുമാണ് വിജയത്തിലെത്തിച്ചതെന്ന്‌ വിദ്യാർഥികൾ പറഞ്ഞു.

14 മുതൽ ഉത്തർപ്രദേശിലെ നോയിഡയിൽ നടക്കുന്ന അഖിലേന്ത്യാ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!