കാസർകോട് ഡ്യൂട്ടിക്കിടയിൽ പോലീസുകാരൻ മരിച്ചു

Share our post

മുള്ളേരിയ (കാസർകോട്) > ഡ്യൂട്ടിക്കിടയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ആദുർ പോലീസ് സ്റ്റേഷനിൽ ജിഡി ചുമതലയിൽ ജോലി ചെയ്‌തിരുന്ന കെ അശോകനാണ് (48) മരിച്ചത്.

പുലർച്ചെ മൂന്ന് വരെ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്‌ത അശോകൻ അഞ്ചോടെ ബാത്ത്റൂമിൽ പോയി.

ആറ് മണിയായിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ബാത്ത്റൂമിലെന്ന് മനസ്സിലായി. വാതിൽ ചവിട്ടി പൊളിച്ച ശേഷം ഉടൻ മുള്ളേരിയ സഹകരണ മെഡിക്കൽ സെൻ്ററിൽ എത്തിച്ചു.

കൊളത്തൂർ പെർലടുക്കം ചെപ്പനടുക്കം സ്വദേശിയാണ്. പരേതനായ രാമൻ മണിയാണിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ സൗമ്യ. മക്കൾ തേജാലക്ഷ്‌മി (വിദ്യാർഥി, ചട്ടഞ്ചാൽ സ്‌കൂൾ), ഗൗതം (വിദ്യാർഥി, തെക്കിൽപറമ്പ).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!