പാലപ്പറമ്പ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ചു; പുതിയ ഓഫീസ് വലിയ വെളിച്ചത്ത്
നിർമ്മലഗിരി സബ് പോസ്റ്റ് ഓഫീസിന് കീഴിലെ പാലപ്പറമ്പ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് മാർച്ച് 29 മുതൽ അടച്ചുപൂട്ടിയതായും മാർച്ച് 30 മുതൽ വലിയ വെളിച്ചത്ത് പുതിയ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുമെന്നും തലശ്ശേരി ഡിവിഷൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അറിയിച്ചു.
പാലപ്പറമ്പിന് കീഴിലെ എല്ലാ എസ്ബി, ആർ.ഡി, ടി.ഡി, എസ്എസ്എ അക്കൗണ്ടുകളും റെക്കോർഡുകളും നിർമ്മലഗിരിയിലേക്ക് മാറ്റി. പാലപ്പറമ്പിലെ ജീവനക്കാരെ വലിയ വെളിച്ചത്തേക്ക് പുനർവിന്യസിച്ചു.
പുതിയ ഓഫീസ് രാവിലെ ഒമ്പത് മുതൽ ഉച്ച ഒരു മണി വരെ പ്രവർത്തിക്കും.