Connect with us

Kannur

ഡിജിറ്റൽ റീസർവ്വേ: ജില്ലയിൽ ആദ്യം പൂർത്തിയാകുക അഴീക്കോട് സൗത്തിൽ

Published

on

Share our post

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഡിജിറ്റൽ റീസർവ്വെ ജില്ലയിൽ അഴീക്കോട് സൗത്ത് വില്ലേജിൽ ആദ്യം പൂർത്തിയാകും. രണ്ടാഴ്ച മുമ്പ് ആരംഭിച്ച സർവ്വേ അഴീക്കോട്ട് ഏപ്രിൽ 10ന് പൂർത്തിയാക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി.

സാമൂഹിക വികസനം, സാമ്പത്തിക വളർച്ച, ബാങ്ക് വായ്പ നേടാനുള്ള നടപടി സുഗമമാക്കൽ, സ്വത്ത് തർക്കം ഇല്ലാതാക്കൽ, സമഗ്രമായ ഗ്രാമതല ആസൂത്രണം തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടത്തുന്നത്. ഇത് കേരളത്തിൽ നാല് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശം.

ആദ്യഘട്ടത്തിൽ ജില്ലയിലെ 14 വില്ലേജുകളിലാണ് സർവ്വേ പുരോഗമിക്കുന്നത്. 782 ഹെക്ടർ വിസ്തീർണമുള്ള അഴീക്കോട് സൗത്തിൽ 35 ശതമാനം പ്രവൃത്തി പൂർത്തിയായി. ഇതിനായി 46 സർവ്വേയർമാരും 26 ഹെൽപ്പർമാരും ഈ വില്ലേജിൽ പ്രവർത്തിക്കുന്നുണ്ട്. ജി.പി.എസ് യന്ത്രങ്ങൾ, ഡ്രോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് സർവ്വേ.

ബുധനാഴ്ച രാവിലെ അഴീക്കോട് സൗത്ത് ക്യാമ്പ് ഓഫീസിൽ എത്തിയ കലക്ടർ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. തുടർന്ന് വട്ടക്കണ്ടി പ്രദേശത്തെ വീടുകളിലെത്തി സർവ്വേയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

സർവ്വേക്ക് മുമ്പ് മുഴുവൻ കൈവശക്കാരും ഭൂനികുതി ഓൺലൈനായി അടച്ച് റെലിസ് സോഫ്റ്റ് വെയറിൽ തങ്ങളുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കലക്ടർ പറഞ്ഞു. സർവ്വേയിൽ ഉൾപ്പെടാതെ പോയാൽ ഭൂനികുതി അടക്കാനും റവന്യൂ, സർവ്വേ, രജിസ്‌ട്രേഷൻ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾക്ക് തടസ്സമുണ്ടാകാനും സാധ്യതയുണ്ട്.

അതിനാൽ സർവ്വേയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ‘എന്റെ ഭൂമി’ പോർട്ടൽ പരിശോധിച്ച് ഉറപ്പാക്കണം. വ്യക്തമായി അതിർത്തികൾ സ്ഥാപിച്ചും കാടു വെട്ടിത്തെളിച്ചും ജനങ്ങൾ സഹകരിക്കണം. ആവശ്യപ്പെടുന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ സർവ്വേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, പയ്യന്നൂർ റീസർവ്വേ സൂപ്രണ്ട് പി സുനിൽകുമാർ, ജില്ലാ സർവ്വേ സൂപ്രണ്ട് രാജീവൻ പട്ടത്താരി, മാസ്റ്റർ ട്രെയിനി ടി പി മുഹമ്മദ് ഷെരീഫ്, ഹെഡ് സർവ്വെയർ പി വിനോദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു


Share our post

Kannur

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഹജ്ജ് പഠന ക്യാമ്പ്

Published

on

Share our post

കണ്ണൂർ :കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചവർക്കും ഇനിയും ഹജ്ജിന്നും ഉംറക്കും പോകാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള KNM ഹജ്ജ് പഠന ക്യാമ്പ് 20/4/25 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് നടക്കും . ഹജ്ജ് പഠന ക്യാമ്പ് KNM സംസ്ഥാന ഉപാധ്യക്ഷൻ ഡോ : ഹുസൈൻ മടവൂർ നിർവഹിക്കും . ക്യാമ്പിൽ പി. കെ. ഇബ്രാഹിം ഹാജി , ഡോ : സുൽഫിക്കർ അലി, ഡോ : ഏ. ഏ. ബഷീർ , ഇസ്ഹാഖ് അലി കല്ലിക്കണ്ടി, മൗലവി ജൗഹർ അയനിക്കോട് , ഷമീമ ഇസ്‌ലാഹിയ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Kannur

കുടുംബശ്രീ ഫോര്‍ കെയര്‍ പദ്ധതിയിൽ അപേക്ഷിക്കാം

Published

on

Share our post

കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയിൽ എക്സിക്യൂട്ടീവാകാന്‍ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25നും 40നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുബാംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനുമായി ചേര്‍ന്ന് ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സ് പരീശീലനം നൽകും. താത്പര്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളിൽ ബന്ധപ്പെടുക. കെ ഫോര്‍ കെയര്‍ സേവനങ്ങള്‍ നേടാന്‍ 9188925597 എന്ന നമ്പരില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Trending

error: Content is protected !!