കണ്ണൂർ: റീജനൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഏപ്രിൽ 11ന് രാവിലെ 11.30 മുതൽ 12.30 വരെ ഗുണഭോക്താക്കൾക്കായി ഓൺലൈൻ പെൻഷൻ അദാലത്ത് നടത്തുന്നു.
പരാതികൾ കണ്ണൂർ പിഎഫ് ഓഫിസിൽ ഏപ്രിൽ 5നകം നൽകിയാൽ പരാതികളിൽ കഴിവതും അദാലത്ത് ദിവസം തന്നെ തീർപ്പ് കൽപ്പിക്കാനാകും. ഫോൺ: 0497 2712388.