15-കാരിയെ ബലാത്സംഗം ചെയ്ത 73-കാരന് 47 വര്‍ഷം കഠിനതടവ്

പത്തനംതിട്ട: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 73-കാരന് 47 വര്‍ഷം കഠിനതടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ.
റാന്നി വെച്ചൂച്ചിറ കുംഭിത്തോട് വെട്ടിക്കല്‍ കുഞ്ഞുമോനെ (73 )ആണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി.
2019-ല്‍ ആണ് സംഭവം. സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പിന്‍തുടര്‍ന്നുവന്ന കുഞ്ഞുമോന്‍ റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിരന്തരം ബലാത്സംഗത്തിനിരയാക്കി. ഒരു കന്യാസ്ത്രീ പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയതോടെയാണ് പീഡനവിവരം അറിഞ്ഞത്.
വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍.സുരേഷാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പ്രിന്‍സിപ്പല്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ. െജയ്‌സണ്‍ മാത്യൂസ് ഹാജരായി.