സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പുതിയ വ്യവസായ നയം രൂപീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം

Share our post

തിരുവനന്തപുരം: 2023ലെ കേരള വ്യവസായനയം അംഗീകരിച്ചു. മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം ഒരുക്കും.

നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിച്ച് നവീന ആശയങ്ങൾ വളർത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ മന്നോട്ടുവയ്ക്കുന്ന സമഗ്ര നയമാണ് തയ്യാറാക്കിയത്.

പട്ടയം അനുവദിക്കുംകണ്ണൂർ തളിപ്പറമ്പ് താലൂക്ക് മൊറാഴ വില്ലേജിലെ കാനൂലിൽ 1958ൽ താൽക്കാലിക പട്ടയം അനുവദിച്ച 28 ഏക്കർ ഭൂമിക്ക് നിലവിലുള്ള 135 കൈവശക്കാരുടെ പേരിൽ സ്ഥിര പട്ടയം അനുവദിക്കാൻ തീരുമാനിച്ചു.

1995 മുനിസിപ്പൽകോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടത്തിലെ ചട്ടം 21(2) പ്രകാരം പ്രത്യേക കേസായി പരിഗണിച്ചാണ് പട്ടയം നൽകുന്നത്.

ധനസഹായംകോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടയിൽ സർജിക്കൽ സിസർ വയറ്റിൽ മറന്നുവച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി എന്ന് ആരോപിച്ച ഹർഷിന കെ. കെയുടെ അപേക്ഷയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.

ആരോഗ്യവകുപ്പിന്റെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചു.

പുതുക്കിയ ഭരണാനുമതിജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെ 11.2 കി.മീ ദൈർഘ്യത്തിൽ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 1571,05,00,000 (ആയിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്ന് കോടി അഞ്ച് ലക്ഷം) രൂപയുടെ സംസ്ഥാന വിഹിതം കൂടി ഉൾപ്പെടുത്തി 1957,05,00,000 (ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ച് ലക്ഷം) രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകും.

വിരമിച്ച ജഡ്ജിമാരെ നിയമിക്കുംനിലവിലുള്ള കുടുംബകോടതി ജഡ്ജിമാരുടെ ഒഴിവുകളിൽ വിരമിച്ച ജഡ്ജിമാരെ നിയമിക്കാൻ അനുമതി നൽകി. എ. ഹാരീസ് (വടകര), കെ .ആർ. മധുകുമാർ (നെയ്യാറ്റിൻകര), ഇ. സി ഹരിഗോവിന്ദൻ (ഒറ്റപ്പാലം), കെ .എസ് ശരത് ചന്ദ്രൻ (കുന്നംകുളം), വി എൻ വിജയകുമാർ (കാസർഗോഡ്) എന്നിവരെയാണ് നിയമിക്കുക.ഗവ. പ്ലീഡർകോഴിക്കോട് ജില്ലാ ഗവ. പ്ലീഡർ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ ആയി കെ എൻ ജയകുമാറിനെ നിയമിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!