Local News
220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ ഏപ്രിൽ എട്ടു മുതൽ

തലശ്ശേരി: കെ.എസ്.ഇ.ബി ലിമിറ്റഡ് ഉടമസ്ഥതയിൽ ഉത്തരമലബാറിലെ ആദ്യ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ ഏപ്രിൽ എട്ടിനു വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടി പ്രസരണമേഖല കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. കാഞ്ഞിരോട് നിന്നു തലശ്ശേരിയിലേക്ക് നിർമിച്ചിട്ടുള്ള പുതിയ 220/110 കെ.വി ലൈനും അനുബന്ധമായി ഉദ്ഘാടനം ചെയ്യുന്നതാണ്.
നിലവിൽ കതിരൂർ പഞ്ചായത്തിലെ പറാംകുന്നിലെ 110 കെ.വി സബ്സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചത്.
100 എം.വി.എ ശേഷിയുള്ള രണ്ട് 220/110 കെ.വി ട്രാൻസ്ഫോർമറുകൾ, 20 എം.വി.എ ശേഷിയുള്ള രണ്ട് 110/11 കെ.വി ട്രാൻസ്ഫോമറുകളാണ് സബ്സ്റ്റേഷനിലുള്ളത്. തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ നഗരസഭകൾ ഉൾപ്പെട്ട പ്രദേശങ്ങളിലും പിണറായി, കതിരൂർ, പെരളശ്ശേരി, വേങ്ങാട്, പാട്യം, എരഞ്ഞോളി, ചൊക്ലി, ന്യൂ മാഹി, കുന്നോത്ത്പറമ്പ്, ധർമടം, പന്ന്യന്നൂർ തുടങ്ങിയ ഗ്രാമപഞ്ചായത്ത് പരിധിയിൽപെട്ട പ്രദേശങ്ങളിൽ നേരിട്ടും കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭാഗികമായും പ്രയോജനം ലഭിക്കും.
ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സബ് സ്റ്റേഷൻ എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ 220 കെ.വി സബ്സ്റ്റേഷന് അഞ്ച് ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്. ജി.ഐ സബ് സ്റ്റേഷനാകട്ടെ ഒരു കെട്ടിടത്തിനുള്ളിൽ ഒതുങ്ങും.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. ജില്ലയിലെ വ്യവസായ, കാർഷിക മേഖലകൾക്കും ജി.ഐ സബ് സ്റ്റേഷൻ ഉണർവ് പകരും. പ്രസരണ – വിതരണ സംവിധാനം കാര്യക്ഷമമാകുന്നതോടെ വ്യവസായത്തിനും ഇടതടവില്ലാതെ വൈദ്യുതി ലഭിക്കും.
അരീക്കോട് നിന്നാണ് വടക്കൻ കേരളത്തിലേക്ക് വൈദ്യുതി എത്തുന്നത്. ലൈനിൽ തകരാറ് സംഭവിച്ചാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിനു പരിഹാരമായി ഉഡുപ്പിയിൽ നിന്ന് കാസർകോട് കരിന്തളത്തേക്ക് ലൈൻ വലിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. തലശ്ശേരി – കൂത്തുപറമ്പ് ലൈൻ വലിക്കുന്നതോടെ വയനാടിനും തലശ്ശേരി സബ് സ്റ്റേഷന്റെ ഗുണം ലഭിക്കും.
കക്കയത്ത് നിന്നുള്ള ലൈൻ കൂടി വരുന്നതോടെ ഉഡുപ്പി വരെ നീളുന്ന വൈദ്യുതി കോറിഡോറിന്റെ ഭാഗം കൂടിയായി തലശ്ശേരി മാറും.
കാസർകോട് കരിന്തളത്ത് 400 കെ.വി സബ്സ്റ്റേഷൻ കമീഷൻ ചെയ്യന്നതിനൊപ്പം കരിന്തളം മുതൽ തലശ്ശേരി വരെ ലൈൻ ബന്ധിപ്പിക്കുന്നതോടെ കൂടുതൽ മെച്ചപ്പെട്ട വൈദ്യുതി പ്രസരണ – വിതരണ ശൃംഖല ഉറപ്പ് വരുത്താനാകും.
ഉദ്ഘാടന ചടങ്ങ് നടത്തിപ്പിനായി കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ചെയർമാനായും കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാൻസ്ഗ്രിഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഐ.ടി. അരുണൻ കൺവീനറായും വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു പ്രവർത്തനമാരംഭിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന വിവിധ കമ്മിറ്റികളും രുപവത്കരിച്ചു.
PERAVOOR
കണ്ണൂർ ജില്ലാ സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് നാളെ

പേരാവൂർ : ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ ഒൻപത്, ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ് ശനിയാഴ്ച രാവിലെ 9.30 മുതൽ കണ്ണൂർ സെയ്ന്റ് മൈക്കിൽസ് സ്കൂളിൽ നടക്കും. മത്സരാർത്ഥികൾ ജനന സർട്ടിഫിക്കറ്റ് കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് കോപ്പി, രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. ഇരു വിഭാഗങ്ങളിലായി ആദ്യ രണ്ട് സ്ഥാനം നേടുന്നവർ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും.ഫോൺ : 9846879986, 9605001010, 9377885570.
IRITTY
ഇരിട്ടി കീഴ്പ്പള്ളി വട്ടപ്പറമ്പ് പുഴത്തുരുത്തിൽ കെട്ടിയ പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു

ഇരിട്ടി: പുഴ തുരുത്തിൽ തീറ്റയെടുക്കാൻ കെട്ടിയ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. കക്കുവ പുഴയുടെ ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയ വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ കറവപ്പശുവിനെയാണ് കാട്ടാന ചവിട്ടി കൊന്നത്. ബുധനാഴ്ച രാവിലെ കറവ കഴിഞ്ഞ് മൂന്ന് പശുക്കളെയും പുഴ കടത്തി പൗലോസ് തുരുത്തിൽ കെട്ടിയതായിരുന്നു. അല്പസമയത്തിനുശേഷം രണ്ട് പശുക്കൾ കയർ പൊട്ടിച്ച് പൗലോസിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിയ ഇടത്ത് ഒരു കറവപ്പശു ചത്തനിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
THALASSERRY
നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളല്‍ നിലച്ചു

തലശ്ശേരി : നിരീക്ഷണ കാമറകള്‍ വന്നതോടെ തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളലിന് അറുതിയായി. മാർച്ച് 27നാണ് കടല്‍ത്തീരത്ത് അത്യാധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ഒരു ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റീഡിങ്ങ് കാമറ ഉള്‍പ്പെടെ അഞ്ച് കാമറകളാണ് തലശ്ശേരി കടല്‍പ്പാലം മുതല്‍ മത്സ്യമാർക്കറ്റ് വരെയുള്ള പരിധിയില്‍ സ്ഥാപിച്ചത്. മാലിന്യം തളളുന്നവരെ കണ്ടെത്തി പിഴ ഉള്‍പ്പെടെ കർശന നടപടികള്‍ ചുമത്തുന്നതിന് നഗരസഭയാണ് കാമറകള്‍ സ്ഥാപിച്ചത്.കടല്പാലം പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് കാമറയിലെ നിരീക്ഷണം നടക്കുന്നത്. വാഹനങ്ങളില്‍ കൊണ്ടുവന്നാണ് കാലങ്ങളായി കടല്‍ത്തീരത്ത് ആളുകള്‍ മാലിന്യം തളളിയിരുന്നത്. അറവുമാലിന്യങ്ങളും ആഴുകിയ പഴവർഗങ്ങളും ഹോട്ടല്‍ മാലിന്യങ്ങളുമടക്കം ഇവിടെ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇക്കാരണത്താല്‍ കടല്‍ത്തീരത്ത് നായ ശല്യവും വ്യാപകമാണ്.കടല്ക്കരയില് മാലിന്യം തള്ളുന്നത് പതിവായതോടെയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാൻ നഗരസഭ അധികൃതർ മുന്നോട്ടുവന്നത്. വ്യാപാരികളുടെ സഹകരണത്തോടെയാണ് കാമറകള്‍ സ്ഥാപിച്ചത്. കാമറയില്‍ കുടുങ്ങി പിടിവീഴുമെന്ന് തോന്നിയതോടെ മാലിന്യം തളളുന്നവർ പിറകോട്ടു വലിഞ്ഞു. തമിഴ് നാട്ടില്‍ നിന്നടക്കം മത്സ്യം കയറ്റിയെത്തുന്ന ലോറിയുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നുള്ള മലിന ജലം കടപ്പുറം റോഡില്‍ ഒഴുക്കിവിടുന്നതിനും നിരീക്ഷണ കാമറകള്‍ വന്നതോടെ പരിഹാരമായി. മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍ നിന്നുള്ള മലിനജലം പുറത്തേക്കൊഴുക്കുന്നതും ഇവിടെ പതിവായിരുന്നു. മലിനജലം കുത്തിയൊഴുകിയ റോഡുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ക്ലീനാണ്. പൊലീസിന്റെ സഹായത്തോടെയാണ് കടല്‍തീരത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ നടപടി കർശനമാക്കിയത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പൊലീസിനും നിർദേശം നല്‍കിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്