പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; 22-കാരന്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചയാള്‍ പോലീസ് പിടിയില്‍. പള്ളിത്തോട്ടം ഗലീലിയോ നഗര്‍-16 ല്‍ എബിന്‍ പോള്‍ (22) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്.
വിദേശത്തായിരിക്കെ ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിവരമറിഞ്ഞ് ഒളിവില്‍പ്പോയ പ്രതി രണ്ടുവര്‍ഷത്തിനുശേഷം നാട്ടിലെത്തിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.