ഗ്രാമങ്ങളിലെ എൻജിനിയറിങ് വിദ്യാർഥികൾക്കായി പ്ലേസ്‌മെന്റ് പോർട്ടൽ വരുന്നു

ന്യൂഡൽഹി: ഗ്രാമ, അർധനഗര പ്രദേശങ്ങളിലെ എൻജിനിയറിങ് വിദ്യാർഥികൾക്കായി പ്രത്യേക പ്ലേസ്‌മെന്റ് പോർട്ടൽ ആരംഭിക്കാൻ എ.ഐ.സി.ടി.ഇ. പദ്ധതിയിൽ 500-ലധികം വ്യവസായങ്ങൾ പങ്കാളികളാകും.
ജോലിയെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ ആശങ്കയുള്ളതിനാൽ ചില പ്രധാന എൻജിനിയറിങ് വിഭാഗങ്ങളിൽ വിദ്യാർഥികളുടെ കുറവുണ്ട്. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം.
ഐ.ടി., സാമ്പത്തികമേഖലകളിലാണ് ഇപ്പോൾ ജോലിസാധ്യതകൾ കൂടുതലുള്ളത്. അത് മറ്റുവിഭാഗങ്ങളെ വിദ്യാർഥികളിൽനിന്ന് അകറ്റുന്നു.
പുതിയ പോർട്ടൽ ആരംഭിക്കുന്നതോടെ എല്ലാവർക്കും തുല്യമായരീതിയിൽ ജോലിസാധ്യതകൾ ലഭിക്കുമെന്ന് അധികൃതർ പറയുന്നു.