എം.ഡി.എം.എയുമായി യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റുചെയ്തു

Share our post

അങ്കമാലി: എം.ഡി.എം.എയുമായി ടൂറിസ്റ്റ് ബസിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റുചെയ്തു.

ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽവീട്ടിൽ ആൽബിറ്റ് (21), എറണാകുളത്ത് കോളേജിൽ പഠിക്കുന്ന കായംകുളം കരിയിലക്കുളങ്ങര കരടംമ്പിള്ളിവീട്ടിൽ അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്.

ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.ബംഗളുരുവിൽനിന്ന് പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ്ബസിൽ സഞ്ചരിക്കുകയായിരുന്നു ഇവർ.

അങ്കമാലി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുസമീപംവച്ച് പൊലീസ് വാഹനം തടത്തുനിറുത്തി പരിശോധിക്കുകയായിരുന്നു.

ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിലും പേഴ്സിൽ നിന്നുമായി 20.110 ഗ്രാം എം.ഡി.എo.എ കണ്ടെടുത്തു.ജില്ലാ ഡാൻസാഫ് ടീമിനെക്കൂടാതെ ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐമാരായ പ്രദീപ്കുമാർ, മാർട്ടിൻ ജോൺ, ദേവിക, എ.എസ്.ഐ റജിമോൻ, സി.പി.ഒമാരായ മഹേഷ്, അജിത എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!