Kerala
അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്കും അമിത വണ്ണമുണ്ടാകാൻ സാധ്യത-പഠനം

വാഷിങ്ടണ്‍: പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. ചെറുപ്പത്തില്‍തന്നെ ഇതുണ്ടാവുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാവാം. ജീവിതശൈലിയിലും ഭക്ഷണത്തിലുമുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല, പെണ്‍കുട്ടികളിലെ അമിതവണ്ണത്തിന്റെ കാരണങ്ങള്‍.
അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് ഈ അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. എന്നാല്‍, ആണ്‍കുട്ടികള്‍കളെ അമ്മമാരുടെ അമിതവണ്ണം സ്വാധീനിക്കില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.
‘ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ഓഫ് ദി എന്‍ഡോക്രൈന്‍ സൊസൈറ്റി’യിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.
ശരീരത്തിൽ അമിതമായ കൊഴുപ്പും ഭാരവുമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് സ്വയമേ കൊഴുപ്പ് കൂടാനുള്ള സാധ്യതയുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്റ്റണിലെ റെബേക്ക ജെ. ബൂണ്‍ (പിഎച്ച്.ഡി) പറഞ്ഞത്.
ഈ വിഷയത്തെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ശരീരഘടനയെയും ഭാരത്തെയുംകുറിച്ച് വളരെ ചെറുപ്പത്തില്‍തന്നെ ശ്രദ്ധിച്ചുതുടങ്ങണമെന്നും റേെബക്ക പറഞ്ഞു. അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കളാണ് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒമ്പത് വയസ്സിന് മുകളിലുള്ള 240 കുട്ടികളുടെ ശരീരത്തിലെ കൊഴുപ്പും മസിലും അളന്നാണ് വിവരം ശേഖരിച്ചത്. ഈ ഡാറ്റ ഉപയോഗിച്ച് കുട്ടികളുടെ ശരീരഭാരസൂചികയ്ക്കും (ബോഡി മാസ് ഇന്‍ഡക്‌സ്) ശരീരത്തിലെ കൊഴുപ്പിന്റെ അളവിനും അവരുടെ മാതാപിതാക്കളുടേതുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
പെണ്‍കുട്ടികള്‍ക്ക് അവരുടെ അമ്മമാരുടേതിന് സമാനമായ ബോഡി മാസ് ഇന്‍ഡക്‌സും കൊഴുപ്പുമൊക്കെയാണെന്നാണ് ഗവേഷകസംഘം കണ്ടെത്തിയത്. ഇവരില്‍ അമിതവണ്ണമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് കണ്ടെത്തി. എന്നാല്‍, ആണ്‍കുട്ടികളും അവരുടെ അമ്മമാരുമായി ഇത്തരത്തിലൊരു ബന്ധം കണ്ടെത്തിയില്ല.
Kerala
സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് രേഖകള്‍ വേണം; പെര്‍മിറ്റ് ഏപ്രില്‍ പത്ത് മുതല്‍ നിര്‍ബന്ധമാക്കി

പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി. പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആഴശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതില്‍ കൂടുതലോ ഉള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികള്‍ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണര്‍, ടാക്സ്പെയര്‍ സര്‍വീസസ് ഹെഡ്ക്വാട്ടേഴ്‌സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെര്‍മിറ്റിന്റെ ഒറിജിനല്‍ കൂടി ചരക്ക് നീക്കം നടത്തുമ്പോള്‍ കരുതണം. ഒരു പെര്‍മിറ്റ് പ്രകാരം 75 ലിറ്റര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയില്‍ ഒരു പെര്‍മിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെര്‍മിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും. ഓയില്‍ കമ്പനികള്‍ക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെര്‍മിറ്റ് ആവശ്യമില്ല.
Kerala
വിഷു ബമ്പര്‍ വിപണിയില്‍ എത്തി: ഒന്നാം സമ്മാനം 12 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ (ബി ആര്‍ 103) ഭാഗ്യക്കുറി വിപണിയില്‍ എത്തി. ഇത്തവണത്തെ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ആറ് സീരീസുകളിലായി വില്‍പ്പനയ്‌ക്കെത്തുന്ന ഈ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിലും ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നല്‍കും.ടിക്കറ്റിന്റെ വില 300 രൂപയാണ്. ഇതിനു പുറമെ, 5000 രൂപ മുതല്‍ 300 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളും ഈ ബമ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നറുക്കെടുപ്പ് 2025 മെയ് 28-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. വിഷു ബമ്പര്‍ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലോട്ടറി ഏജന്റുമാര്‍ വഴിയും വിവിധ വില്‍പ്പന കേന്ദ്രങ്ങളിലൂടെയും ലഭ്യമാകും.
Kerala
കുട്ടികൾക്കായി കെ.ടി.ഡി.സിയുടെ അവധിക്കാല പാക്കേജ്

കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ കുട്ടികൾക്കായി സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു.പ്രശാന്ത സുന്ദരമായ കോവളം, വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാറും പൊന്മുടിയും വയനാടും, കായൽപ്പരപ്പിന്റെ പ്രശാന്തതയുള്ള കുമരകവും ആലപ്പുഴയും കൊല്ലവും, കൊച്ചിയും കൂടാതെ തിരുവനന്തപുരത്തെയും മലമ്പുഴയിലെയും കെ.ടി.ഡി.സി. റിസോർട്ടുകളിലും മണ്ണാർക്കാട്, നിലമ്പൂർ , കൊണ്ടോട്ടി തുടങ്ങിയ ടാമറിൻഡ് ഈസി ഹോട്ടലുകളിലുമാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്.
രക്ഷിതാക്കൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും രണ്ട് രാത്രി / മൂന്ന് പകലുകൾക്കുമുള്ള മുറി വാടക, പ്രാതൽ, നികുതി എന്നിവ ഉൾപ്പെടെ 4,555/- രൂപ മുതൽ 38,999/- രൂപ വരെയുള്ള പാക്കേജുകൾ 2025 ഏപ്രിൽ മെയ് മാസങ്ങളിൽ ലഭ്യമാണ്. ഇതിനുപുറമെ ‘കെ.ടി.ഡി.സി. മൊമെൻറ്സ്’, ‘കെ.ടി.ഡി.സി. മാർവെൽ’, ‘കെ.ടി.ഡി.സി. മാജിക്’, എൽ.ടി.സി തുടങ്ങിയ പാക്കേജുകൾ ഗതാഗത സൗകര്യങ്ങളുൾപ്പെടെ നൽകിവരുന്നു.കൂടുതൽ വിവരങ്ങൾക്ക് കെ.ടി.ഡി.സി. വെബ്സൈറ്റ് www.ktdc.com /packages ലോ 9400008585 / 18004250123/ 0471 -2316736 , 2725213, എന്ന നമ്പരിലോ centralreservations@ktdc.com ലോ നേരിട്ട് അതാത് റിസോർട്ടുകളിലോ ബന്ധപ്പെടാവുന്നതാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്