പുരസ്കാരത്തിളക്കത്തിൽ ചെറുതാഴം കൊവ്വൽ റെഡ്സ്റ്റാർ ക്ലബ്

Share our post

പിലാത്തറ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മികച്ച യൂത്ത് ക്ലബ്ബിനുള്ള സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം നേടിയതിന്റെ തിളക്കത്തിൽ ചെറുതാഴം കൊവ്വൽ റെഡ്സ്റ്റാർ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്.

കാർഷിക മേഖലയിലെ ഫലപ്രദമായ ഇടപെടൽ, കോവിഡ് കാലത്ത് സമൂഹ നന്മയ്‌ക്കായി നടത്തിയ പ്രവർത്തനം, സ്നേഹവീട് നിർമാണത്തിന്‌ ധനസഹായം, വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കൽ, അഗതികൾക്കും നിർധനർക്കും നൽകിയ ചികിത്സാ സഹായം, പി.എസ്‌.സി പരീക്ഷാ പരിശീലനം, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വിിവധ പ്രവർത്തനങ്ങളാണ്‌ ക്ലബ്ബിനെ പുരസ്‌കാരത്തിന്‌ അർഹമാക്കിയത്.

എൺപതിനായിരം രൂപയുടെ ധനസഹായം ലഭിക്കും. നേരത്തെ നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് നിരവധി പ്രവർത്തനം നടത്തിയിരുന്നു. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനിൽനിന്ന് ക്ലബ് ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങി.

പരുസ്‌കാര നേട്ടത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ ചെറുതാഴം അമ്പലം റോഡ് കേന്ദ്രീകരിച്ച് കൊവ്വലിലേക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. എം. പി ഗിരീഷ് പ്രസിഡന്റും എ നിഷാന്ത് സെക്രട്ടറിയും ഒ .കെ ബൈജു ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!