‘മെസിയെ ഇഷ്‌ടമല്ല; ഉത്തരമെഴുതൂല’; ഉത്തരക്കടലാസ് വൈറലായി, താരമായി റിസ ഫാത്തിമ

Share our post

തിരൂർ: ‘‘ഞാൻ എഴുതൂല്ല, ഞാൻ ബ്രസീൽ ഫാനാണ്, എനിക്ക് നെയ്‌മറിനെയാണ് ഇഷ്‌ടം. മെസിയെ ഇഷ്‌ടമല്ല’’–- നാലാം ക്ലാസ്‌ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറിൽ മെസിയുടെ ചിത്രംവച്ച് ജീവചരിത്രമെഴുതാനുള്ള ചോദ്യം കണ്ടപ്പോൾ കടുത്ത ദേഷ്യംവന്ന റിസ എഴുതിയത്‌ ഇങ്ങനെ. ഈ ചോദ്യവും ഉത്തരവും സമൂഹമാധ്യമങ്ങളിൽ വൈറൽ.

ആദ്യം ഒന്നും എഴുതണ്ട എന്നായിരുന്നു വിചാരിച്ചതെങ്കിലും നെയ്‌മർ ഫാനായ റിസയ്‌ക്ക്‌ അത്‌ പ്രകടിപ്പിക്കണമെന്നുതോന്നി.

അഞ്ചുമാർക്ക് പോയാലും കുഴപ്പമില്ല. റിസ ഇഷ്‌ടക്കേട്‌ മറച്ചുവച്ചില്ല. ഉത്തരക്കടലാസിൽ മെസിക്കെതിരെ എഴുതി സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, നാട്ടുകാരുടെ കുസൃതിക്കുടുക്കയായി മാറിയിരിക്കുകയാണ് തിരൂർ പുതുപ്പള്ളി ശാസ്‌ത എ.എൽ.പി സ്‌കൂളിലെ ഈ വിദ്യാർഥിനി.

മലയാളം പരീക്ഷയിൽ മെസിയുടെ ജീവചരിത്രമെഴുതാനുള്ള ചോദ്യത്തിനുള്ള ഉത്തരപേപ്പർ പരിശോധിച്ച മലയാളം അധ്യാപിക ആദ്യം ഞെട്ടിയെങ്കിലും പിന്നീട് കുസൃതി കണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഈ ചോദ്യത്തിനോട് കുട്ടികൾ വ്യത്യസ്‌ത തരത്തിലാണ് പ്രതികരിച്ചതെന്ന്‌ അധ്യാപകർ പറയുന്നു. ചിലർ മെസിയെക്കുറിച്ച്‌ നന്നായി എഴുതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!