Connect with us

Kerala

100 മീറ്റർവരെ ആഴത്തിൽ കുഴൽക്കിണർ നിർമിക്കാൻ മുൻകൂർ അനുമതി വേണ്ട

Published

on

Share our post

തിരുവനന്തപുരം: ജലലഭ്യതയുള്ള ഇടങ്ങളിൽ 100 മീറ്റർവരെ ആഴത്തിൽ കുഴൽക്കിണർ നിർമിക്കുന്നതിന് ഭൂജലവകുപ്പിന്റെ മുൻകൂർ അനുമതി വേണ്ട.

വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് ഇളവനുവദിക്കാൻ വകുപ്പ് ഡയറക്ടർ ഉത്തരവിട്ടത്. ഇത് ഭൂജലനിയമങ്ങൾക്കു വിരുദ്ധമാണെന്നും വൻതോതിൽ ഭൂഗർഭജലചൂഷണത്തിനിടയാക്കുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

കുഴൽക്കിണർ നിർമിക്കുന്നിടത്ത് ഭൂജലവകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി ഭൂജലസാധ്യതയെക്കുറിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വ്യവസ്ഥ. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയും വേണം.

ഭൂജലലഭ്യതയനുസരിച്ച് സുരക്ഷാബ്ലോക്ക്, ക്രിട്ടിക്കൽ, സെമി ക്രിട്ടിക്കൽ ഇങ്ങനെ പ്രദേശങ്ങളെ തരംതിരിച്ചാണ് കുഴൽക്കിണറിന് അനുമതി നൽകുന്നത്.

പുതിയ നിർദേശം നടപ്പാകുന്നതോടെ ജലലഭ്യതയുള്ള സുരക്ഷാബ്ലോക്കുകളിൽ കുഴൽക്കിണർ നിർമാണനിയന്ത്രണങ്ങൾ ഇല്ലാതാകും. സംസ്ഥാനത്തെ 152 ബ്ലോക്കുകളിൽ 120 എണ്ണവും സുരക്ഷാബ്ലോക്കിലാണ്.

ഭൂജലപര്യവേക്ഷണം നടത്തി അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുരക്ഷാബ്ലോക്കുകളിൽനിന്ന് നാലായിരത്തോളം അപേക്ഷകൾ ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസുകളിലുണ്ട്. നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഈ അപേക്ഷകളെല്ലാം വകുപ്പിന് പരിഗണിക്കേണ്ടിവരും.

റിഗ്ഗുകൾക്കും പിഴയില്ല

കുഴൽക്കിണർ നിർമാണത്തിന് ഉപയോഗിക്കുന്ന റിഗ്ഗുകളുടെ രജിസ്‌ട്രേഷന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ നടപടി തുടങ്ങി. ഇത് സജ്ജമാകുംവരെ രജിസ്‌ട്രേഷനില്ലാത്ത റിഗ്ഗുകൾ പിടിച്ചെടുക്കുകയോ പിഴ ഈടാക്കുകയോ വേണ്ടെന്നും നിർദേശിച്ചു.

തുടർനിർദേശം ലഭിക്കുംവരെ നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ഇതോടെ സർക്കാരിന് ഫീസ്, പിഴ, ജി.എസ്.ടി. ഇനത്തിൽ ലഭിക്കുമായിരുന്ന വൻതുക നഷ്ടമാകും.

മറ്റു നിർദേശങ്ങൾ

• വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങൾ, അമിത ജലചൂഷണമുള്ള സ്ഥലങ്ങൾ, ക്രിട്ടിക്കൽ, സെമി ക്രിട്ടിക്കൽ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുഴൽക്കിണർ നിർമിക്കുന്നതിന് ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് വേണം.

• വ്യവസായാവശ്യങ്ങൾക്കും പാർപ്പിടസമുച്ചയങ്ങൾ, പൊതു കുടിവെള്ളപദ്ധതികൾ എന്നിവയ്ക്കുസമീപം നിർമിക്കാനും ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

• കുഴൽക്കിണർ നിർമിക്കുമ്പോൾ തൊട്ടടുത്ത ജലസ്രോതസ്സിൽനിന്നുള്ള ജലവ്യതിയാനം സംബന്ധിച്ച് ഉയരുന്ന പരാതി ശരിയെന്നുകണ്ടാൽ പിഴയീടാക്കും.

• കൊല്ലം, ആലപ്പുഴ, തീരപ്രദേശങ്ങളിൽ ട്യൂബ് വെൽ നിർമിക്കുന്നതിനും ഭൂജലവകുപ്പിന്റെ മുൻകൂർ അനുമതി വേണം.

• തീരപ്രദേശങ്ങളിൽ ട്യൂബ് വെൽ അല്ലാതെ 10 മീറ്ററിലധികം ആഴമുള്ള ഹാൻഡ് ബോർ ഉപയോഗിക്കുന്നതിനും ഭൂജലവകുപ്പിന്റെ അനുമതി വേണം.

• കുഴൽക്കിണർ നിർമിക്കുമ്പോൾ ഗുണഭോക്താക്കൾക്ക് ജി.­എസ്.ടി. ബിൽ നൽകിയില്ലെങ്കിൽ പിഴ.


Share our post

Kerala

ബിയര്‍ ബോട്ടിലുകൊണ്ട് യുവാവിനെ ആക്രമിച്ച നാല് പേര്‍ പിടിയില്‍

Published

on

Share our post

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍ മുഹമ്മദ് ഷാമില്‍(20), പുതുപ്പാടി ചെറുപറമ്പില്‍ മുഹമ്മദ് അബ്ദുള്ള(21), മയിലള്ളാംപാറ വെള്ളിലാട്ട് വിപി അര്‍ജുന്‍(21), അടിവാരം കണലാട്ടുപറമ്പില്‍ കെ.ആര്‍ വൈഷ്ണവ്(20) എന്നിവരാണ് പിടിയിലായത്. ബാറിലെ വഴക്കിനിടെ പ്രതികൾ ബിയർ കുപ്പികൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു,

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. യുവാക്കൾ തമ്മിൽ ബാറിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ചാണ് യുവാവിനെ ഷാമിലും സംഘവും ആക്രമിച്ചത്. പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Kerala

മൂന്ന് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തോത് കൂടുതൽ: ഓറഞ്ച് അലർട്ട്

Published

on

Share our post

കോട്ടയം : സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി. 8 എന്ന സൂചികയിലാണ് ഇവിടങ്ങളിൽ അൾട്രാവയലറ്റ് വികിരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ​പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നറിയിപ്പുകൾ

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.


Share our post
Continue Reading

Trending

error: Content is protected !!