ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹന വിതരണവും,വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്കുള്ള ലാപ്ടോപ്പ് വിതരണവും

പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹന വിതരണവും,വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്കുള്ള ലാപ്ടോപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മൈഥിലി രമണന്‍, പ്രേമി പ്രേമന്‍, ഷേര്‍ളി, സജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.