അറയങ്ങാട് സ്‌നേഹഭവനിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും

കോളയാട്:ലോക ടിബി ദിനാചരണത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആസ്പത്രിയധികൃതർ അറയങ്ങാട് സ്‌നേഹഭവനിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോക്ടർ എച്ച് .അശ്വിൻ രോഗികളെ പരിശോധിച്ചു .ജെ.എച്ച്.ഐ. ജയചന്ദ്രൻ, ഷെറിൻ ജോസഫ്, ജോത്സ്‌ന, അഹർനാഥ് എന്നിവർ നേതൃത്വം നൽകി.