Connect with us

Kerala

അൽഷിമേഴ്സിന്റെ ആദ്യലക്ഷണങ്ങൾ കണ്ണിൽ പ്രകടമാകും; പഠനവുമായി ​ഗവേഷകർ

Published

on

Share our post

മറവിരോ​ഗത്തെക്കുറിച്ച് നിരന്തരം ​ഗവേഷണങ്ങളും പഠനങ്ങളുമൊക്കെ നടക്കാറുണ്ട്. നേരത്തേ മറവിരോ​ഗം കണ്ടെത്താനുള്ള മാർ​ഗങ്ങളെക്കുറിച്ചും കാലങ്ങളായി ​ഗവേഷകർ പഠനം നടത്തിവരുന്നുണ്ട്. ഇപ്പോഴിതാ കണ്ണിൽ നിന്നും അൽഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്ന് കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ.

ലോസ്ആഞ്ജലീസിലെ സെഡാർസ് സിനായ് മെഡിക്കൽ സെന്ററിലുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആക്റ്റ ന്യൂറോപതോളജിക്കാ എന്ന ജേർണലിൽ കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

അൽഷിമേഴ്സ് ബാധിക്കുകയും മരണമടയുകയും ചെയ്ത 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ​ഗവേഷകർ വിലയിരുത്തലിൽ എത്തിയത്.

സാധാരണ കോ​ഗ്നിറ്റീവ് ഫങ്ഷൻ ഉള്ളവർ, അൽഷിമേഴ്സിന്റെ ആദ്യകാല ലക്ഷണങ്ങൾ ഉള്ളവർ, അൽഷിമേഴ്സിന്റെ അവസാനഘട്ടത്തിൽ ഉള്ളവർ എന്നിവരുടെ സാമ്പിളുകൾ പരസ്പരം താരതമ്യം ചെയ്തു.

കോ​ഗ്നിറ്റീവ് പ്രവർത്തനങ്ങൾ തകരാറിലായി തുടങ്ങുകയും അൽഷിമേഴ്സ് രോ​ഗമുള്ളവരുമായവ രോ​ഗികളുടെ റെറ്റിനയിൽ amyloid beta 42 എന്ന അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുന്ന പ്രോട്ടീന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.

കൂടാതെ microglia എന്ന അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുന്ന കോശങ്ങളും കൂടുതലാണെന്ന് കണ്ടെത്തി. അതിനാൽ റെറ്റിനൽ പരിശോധനകളിലൂടെ നേരത്തേ അൽഷിമേഴ്സ് സാധ്യത കണ്ടെത്താമെന്ന് സാധൂകരിക്കുകയാണ് ​ഗവേഷകർ.

അൽഷിമേഴ്സ് രോ​ഗികളിലെ റെറ്റിനയിൽ ഇത്തരത്തിലുള്ള ഉയർന്ന ടോക്സിക് പ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്തി- റിസർച്ച് അസോസിയേറ്റായ ഡോ.യോസെഉ് കൊറോന്യോ പറഞ്ഞു.

മറവി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങും മുമ്പുതന്നെ അൽഷിമേഴ്സ് രോ​ഗം മസ്തിഷ്കത്തിൽ ആരംഭിച്ചിരിക്കും. നേരത്തേ തന്നെ ഡോക്ടർമാർക്ക് ഈ രോ​ഗത്തെ കണ്ടുപിടിക്കാനായാൽ രോ​ഗികൾക്ക് ജീവിതരീതിയിൽ മാറ്റം വരുത്താനും ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, ഡയബറ്റിസ് പോലുള്ള അപകടസാഹചര്യങ്ങളെ പ്രതിരോധിക്കാനും കഴിയും- അൽഷിമേഴ്സ് പ്രിവന്റീവ് ന്യൂറോളജിസ്റ്റായ ഡോ.റിച്ചാർഡ് ഐസക്സൺ പറഞ്ഞു.

ലോകത്താകമാനം അഞ്ചു കോടി അല്‍ഷിമേഴ്‌സ് ബാധിതരുണ്ടെന്നാണ് കണക്ക്. Alzheimer’s and Related Disorders Society of India (ARSDI) യുടെ കണക്കില്‍ 2010-ല്‍ ഇന്ത്യയില്‍ 37 ലക്ഷത്തോളം ഡിമെന്‍ഷ്യ ബാധിതരുണ്ടെന്നും 2030 ഓടെ രോഗബാധിതര്‍ 76 ലക്ഷത്തോളമാകുമെന്നും പറയുന്നു.

ഓർമ കൂട്ടാൻ ചില നുറുങ്ങു വഴികൾ !

ഓർമ കൂട്ടാൻ എളുപ്പ വഴികളില്ല. മസ്തിഷ്കത്തിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ദിനചര്യകൾ ശീലമാക്കിയാൽ ഓർമ്മ മെച്ചപ്പെടും.
വായിക്കുക -200 പേജ് ഉള്ള രണ്ട് പുസ്തങ്ങളെങ്കിലും എല്ലാ മാസവും വായിക്കുക.
ചെസ്സ് കളിക്കുക – ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ചെസ് കളിക്കുക
പദപ്രശ്നം പൂരിപ്പിക്കുക – ആഴ്ചയിൽ ഒരിക്കൽ എങ്കിലും സുഡുകു, ക്വിസ് എന്നിവ ചെയ്യുക
വ്യായാമം ശീലമാക്കുക – ആഴ്ചയിൽ മൂന്നാല് തവണയെങ്കിലും യോഗ, ധ്യാനം എന്നിവയുൾപ്പടെ വ്യായാമ മുറകൾ ശീലമാക്കുക
ഡയറിക്കുറിപ്പുകൾ എഴുതാൻ ശീലിക്കുക. സർഗാത്മക പ്രവർത്തികളിൽ ഏർപ്പെടുക
ഉറക്കം – എട്ട് മണിക്കൂർ ഉറങ്ങുക, കൃത്യസമയം പാലിക്കുക


Share our post

Kerala

വിദേശത്ത് തൊഴിൽ നേടാൻ രണ്ട് ലക്ഷം വരെ വായ്പ: ‘ശുഭയാത്ര’യുമായി നോർ‌ക്ക

Published

on

Share our post

വിദേശജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ധനസഹായ പദ്ധതിയുമായി നോർക്ക. നൈപുണ്യ പരിശീലനം, യാത്രയ്ക്കുള്ള പ്രാരംഭ ചെലവ്‌ എന്നിവക്കായി പലിശ സബ്‌സിഡിയോടെ വായ്‌പ ലഭ്യമാക്കുന്ന ശുഭയാത്ര പദ്ധതിയാണ് നോർക്ക പ്രഖ്യാപിച്ചത്. പ്രവാസി നൈപുണ്യ വികസന സഹായം, വിദേശ തൊഴിലിനായുള്ള യാത്ര സഹായം എന്നി ഉപപദ്ധതികൾ ഇതിൽ ഉൾപ്പെടും. 36 മാസ തിരിച്ചടവിൽ രണ്ട് ലക്ഷം രൂപ വരെയാണ് വായ്‌പ. അംഗീകൃത റിക്രൂട്ടിങ്‌ ഏജൻസി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്‌പ ലഭിക്കുക. കൃത്യമായി തിരിച്ചടവിന് നാല് ശതമാനം പലിശ സബ്സിഡി 30 മാസത്തേക്ക് നൽകും. ആദ്യത്തെ ആറ് മാസത്തെ മുഴുവൻ പലിശയും നോർക്ക റൂട്ട്‌സ് വഹിക്കും. വിസ സ്റ്റാമ്പിങ്‌, എച്ച്ആർഡി/ എംബസി അറ്റസ്റ്റേഷൻ, ഇമിഗ്രേഷൻ ക്ലിയറൻസ്, എയർ ടിക്കറ്റുകൾ, വാക്സിനേഷൻ എന്നിവക്കുള്ള ചെലവുകൾക്കായി വായ്പ പ്രയോജനപ്പെടുത്താം.


Share our post
Continue Reading

Kerala

ചൂടിന് ആശ്വാസം; വേനല്‍ മഴ വരുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്‌, മലപ്പുറം, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം സംസ്ഥാനത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Kerala

സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടിയിലേക്ക് ഇ-പാസ് കർശനമാക്കി, ഏപ്രിൽ രണ്ടിന് പ്രതിഷേധ ഹർത്താൽ

Published

on

Share our post

നിലമ്പൂർ : ആഘോഷ ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഗതാഗതകുരുക്ക് ഒഴിവാക്കാനും ഊട്ടി സന്ദർശനത്തിനുള്ള ഇ-പാസ് നിബന്ധന തമിഴ്നാട് സർക്കാർ കർശനമാക്കി. നീലഗിരി ജില്ലയുടെ കവാടങ്ങളിലെ ചെക്പോസ്റ്റുകളിൽ ഇ-പാസ് ഉണ്ടെങ്കിൽ മാത്രമേ യാത്രക്കാരെ കടത്തിവിടൂ. ഊട്ടി സന്ദർശനത്തിന് ഇ-പാസ് വേണമെന്ന നിയമമുണ്ടായിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല. കഴിഞ്ഞ പെരുന്നാൾ ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് മൂലം തമിഴ്നാടിന്‍റെ അതിർത്തി ചെക് പോസ്റ്റുകളിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കുണ്ടായത്. ഇത്തവണ വേനലവധി ദിനങ്ങളും ആഘോഷങ്ങളും ഒരുമിച്ച് വന്നതോടെ നൂറ് കണക്കിന് വാഹനങ്ങൾ ചുരം കയറും.

തമിഴ്നാട് അതിർത്തികളിൽ സ്ഥാപിച്ച പ്രത‍്യേക ചെക്ക്പോസ്റ്റുകളിൽ ഇ-പാസ് സൗജന‍്യമായി നൽകുന്നുണ്ട്. ആധാർകാർഡിന്‍റെ കോപ്പി കരുതണം. ഒരാൾക്ക് ഇ-പാസ് എടുക്കാൻ ചുരുങ്ങിയത് രണ്ട് മിനിറ്റെങ്കിലും സമയമെടുക്കും. ഈ സമയത്ത് റോഡിൽ നിർത്തിയിടുമ്പോഴാണ് ഗതാഗതകുരുക്ക് ഉണ്ടാവുന്നത്. മുൻകൂട്ടി ഇ-പാസ് എടുത്ത് വന്നാൽ കുരുക്ക് ഒഴിവാക്കാനാവും. ചെക്ക്പോസ്റ്റുകളിലെ തിരക്ക് ഒഴിവാക്കാൻ tnga.org വെബ്സൈറ്റ് തുറന്നിട്ടുണ്ട്. ഇതിലൂടെ ഇ-പാസിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും ഇ-പാസ് നൽകും.

പ്രതിഷേധവുമായി വ‍്യാപാരികൾ; ഏപ്രിൽ രണ്ടിന് ഹർത്താൽ

നിലമ്പൂർ: ഊട്ടിയിലേക്ക് ഇ-പാസ് നിർബന്ധമാക്കിയതിൽ പ്രതിഷേധവുമായി നീലഗിരിയിലെ വ‍്യാപാരികൾ. നിയന്ത്രണം ഏർപ്പെടുത്തുന്നത് വ‍്യാപാരമേഖലക്ക് കനത്ത തിരിച്ചടിയാണ്. അതിനാൽ ഇ-പാസ് പിൻവലിക്കണമെന്നാണ് ആവശ‍്യം. ഏപ്രിൽ രണ്ടിന് വ‍്യാപാരികൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!