ജില്ലാ ആസ്പത്രിയിലേക്ക് ജീവനക്കാരുടെ മാർച്ച്

കണ്ണൂർ: വേതന വർധനയും തുല്യജോലിക്ക് തുല്യ വേതനവും നടപ്പാക്കുക, ജോലി സുരക്ഷിതത്വം ഉറപ്പുനൽകുക, ബോണ്ട്–- ബ്രേക്ക് സമ്പ്രദായം അവസാനിപ്പിക്കുക, ഉത്സവാവധികളും ദേശീയ അവധികളും നൽകുക, പ്രസവാവധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആസ്പത്രി വികസന സമിതി ജീവനക്കാർ ജില്ലാ ആസ്പത്രിക്ക് മുന്നിൽ മാർച്ചും ധർണയും നടത്തി.
സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനംചെയ്‌തു. കാടൻ ബാലകൃഷ്‌ണൻ, വി കെ പ്രസീത, സുധീഷ് മുയ്യിപ്പോത്ത്, നന്ദകുമാർ ഒഞ്ചിയം, സി പി ജിതേഷ്, കെ സ്‌മിത, കെ കുഞ്ഞിരാമൻ, മുരളി എന്നിവർ സംസാരിച്ചു.