റോഡ് ട്രാഫിക് ബോധവത്കരണവും നേത്ര പരിശോധനയും

പേരാവൂർ: മോട്ടോർ വാഹന വകുപ്പ്,ഡിവൈൻ ഐ കെയർ , വൈസ് മെൻസ് ക്ലബ്,സംയുക്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ എന്നിവ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവുംട്രാഫിക് ബോധവത്കരണവും സംഘടിപ്പിച്ചു.
പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രദീപൻ പുത്തലത്ത് അധ്യക്ഷത വഹിച്ചു.
ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി. വൈകുണ്ഠൻ ബോധവത്കരണ ക്ലാസും ഡോ.തീർത്ഥ രാജേഷ് നേത്രരോഗങ്ങളെക്കുറിച്ചുള്ള ക്ലാസുമെടുത്തു.
പഞ്ചായത്തംഗം ബേബി സോജ,കെ.എ.രജീഷ്, കെ.ജെ.ജോയിക്കുട്ടി,എ.സുരേഷ്ബാബു,സതീശൻ ആലക്കാടൻ,ബെന്നി ജോർജ് എന്നിവർ സംസാരിച്ചു.