Connect with us

IRITTY

പായ്തേനീച്ചയുടെ ആക്രമണം വീണ്ടും; വിദ്യാർഥിക്ക് എസ്. എസ് .എൽ .സി പരീക്ഷ എഴുതാനായില്ല

Published

on

Share our post

അങ്ങാടിക്കടവ്: സ്കൂൾ പരിസരത്ത് പായ്തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. ഇതോടെ എസ്. എസ് .എൽ .സി പരീക്ഷ എഴുതാനായില്ല.

ആസ്പത്രിയിൽ കൊണ്ടു പോകാൻ എത്തിയ ആംബുലൻസ് ഡ്രൈവറും തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലാണ്. അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ 10 ാം തരം വിദ്യാർഥി സ്വർണപ്പള്ളിൽ ആൽബിൻ ജോർജിനാണ് ഇന്നലെ കുത്തേറ്റത്.

മുഖമാകെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

48 മണിക്കൂർ നിരീക്ഷണം കഴിഞ്ഞ ശേഷമേ എപ്പോൾ ആസ്പത്രി വിടാമെന്നു ഡോക്ടർമാർ പറയുകയുള്ളൂ. 27ന് കണക്ക്, 29ന് മലയാളം സെക്കൻഡ് എന്നീ പരീക്ഷകളും ഉണ്ട്.

ആൽബിനെ ആസ്പത്രിയിലാക്കാൻ സ്കൂൾ പരിസരത്ത് എത്തി ആംബുലൻസിൽ നിന്നിറങ്ങിയ ഡ്രൈവർ കണ്ണംകുളത്ത് ഷിജു മാത്യുവിനും (42) കുത്തേറ്റു.

തിരികെ ഓടി ആംബുലൻസിൽ കയറി രക്ഷപ്പെട്ട ഷിജുവിനെ ഉള്ളിൽ കടന്ന ഈച്ചകൾ വീണ്ടും ആക്രമിച്ചു. അവശ നിലയിലായതിനെ തുടർന്ന് ഷിജു താൻ ഓടിക്കുന്ന സെന്റ് വിൻസന്റ് ഡിപോൾ സൊസൈറ്റി ആംബുലൻസിന്റെ ചുമതലക്കാരനായ പീടിയേക്കൽ സിബിയെ വിവരം അറിയിച്ചു.

സിബി എത്തിയാണ് ഇരുവരെയും ആസ്പത്രിയിൽ എത്തിച്ചത്. കുത്തേറ്റ് ആൽബിൻ അബോധാവസ്ഥയിലായിരുന്നു.

വിദ്യാർഥിക്ക് കുത്തേൽക്കുന്നതിനു മുൻപ് പ്രദേശവാസിയായ പീടികയിൽ ഔസേപ്പച്ചനും മകനും പായ്തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

ഈ സമയം സ്കൂളിലേക്ക് നടന്നു വരികയായിരുന്ന ആൽബിന് നേരെ ഈച്ചകൾ കൂട്ടത്തോടെ തിരിയുകയായിരുന്നു. ഒരു മാസം മുൻപാണ് എടൂരിൽ കുടുംബനാഥൻ പായ്തേനീച്ചകളുടെ ആക്രമണത്തിൽ മരിച്ചിരുന്നു.


Share our post

IRITTY

മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം

Published

on

Share our post

ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം ഏപ്രിൽ രണ്ട് മുതൽ 10 വരെ ആഘോഷിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, നിറമാല, വിശേഷാൽ ദേവീ പൂജകൾ എന്നിവ പൂരോത്സവ നാളുകളിൽ ഉണ്ടാകും. 10-ന് രാവിലെ എട്ടിനുള്ള പൂരംകുളി ആറാട്ടോടെ സമാപനം. രണ്ട് മുതൽ ഒൻപത് വരെ ക്ഷേത്രം മണ്ഡപത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉണ്ടാകും. മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി കരിവെള്ളൂരാണ് യജ്ഞാചാര്യൻ. രണ്ടിന് അഞ്ചരയ്ക്ക് ആചാര്യവരണം തുടർന്ന് മാഹാത്മ്യ വർണന എന്നിവയും മൂന്ന് മുതൽ ഒൻപത് വരെ പാരായണവും പ്രഭാഷണവും ഉണ്ടാകും. ഭാഗവത സംഗ്രഹത്തോടെ യജ്ഞം 10-ന് സമാപിക്കും.


Share our post
Continue Reading

IRITTY

കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ

Published

on

Share our post

ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.


Share our post
Continue Reading

IRITTY

പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി

Published

on

Share our post

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!