സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുന്നു

സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുന്നു. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തിലാണ് കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനമുണ്ടാകുക.
ഐടി പാര്‍ക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നല്‍കില്ല. കള്ളുഷോപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്‌സൈസിന്റെ ശുപാര്‍ശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല.
കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്.
ബാറുകളിലെ ക്ലാസിഫിക്കേഷന്‍ നല്‍കുന്നത് പോലെ കള്ള് ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരും. ഷാപ്പുകള്‍ കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈന്‍ വഴിയാക്കും.
നിലവില്‍ കളക്ടര്‍മാരുടെ സാധ്യത്തില്‍ നറുകിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ടോഡി ബോര്‍ഡ് കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.