സംസ്ഥാനത്ത് വില്‍പ്പനയ്‌ക്കെത്തിച്ച മൂന്ന് കമ്പനികളുടെ പാലില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ്

ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് വില്‍പ്പനയ്‌ക്കെത്തിച്ച മൂന്ന് കമ്പനികളുടെ പാലില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ്.
പ്രമേഹത്തിന് കാരണമാകുന്ന മാല്‍ട്ടൊഡെക്‌സ്ട്രിന്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന യൂറിയ, ഹൈഡ്രജന്‍ ഫോറോക്‌സൈഡ് എന്നീ രാസപദാര്‍ത്ഥങ്ങളാണ് പാലില്‍ കണ്ടെത്തിയിരിക്കുന്നത്.
മായം കണ്ടെത്തിയ കമ്പനികള്‍ക്കെതിരെ ക്ഷീരവികസന വകുപ്പിന് നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. മായം ചേര്‍ത്തതായി കണ്ടെത്തിയ പാലിന്റെ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ ലാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ക്ഷീരവികസന വകുപ്പ് വ്യക്തമാക്കുന്നു.
യൂറിയ അടങ്ങിയ പാല്‍ പിടികൂടിയത് പാലക്കാടും, ഹൈഡ്രജന്‍ ഫോറോക്‌സൈഡ് കണ്ടെത്തിയ പാല്‍ പിടികൂടിയത് ആര്യങ്കാവില്‍ നിന്നുമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു.
ഈ പാല്‍ നശിപ്പിച്ചതല്ലാതെ കൊണ്ടുവന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പും മേല്‍ നടപടികള്‍ സ്വീകരിച്ചതായി വിവരമില്ല.
അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വന്തം നിലയ്ക്ക് നടത്തിയ പരിശോധനയില്‍ പാലില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന അഫ്‌ലാടോക്‌സിന്‍ എം.എന്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ഉത്പാദകര്‍ക്കെതിരെ 25ഓളം കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്.