സി .എച്ച് ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്കാരം രാമച ന്ദ്രൻ കടന്നപ്പള്ളിക്ക്

Share our post

കണ്ണൂർ: കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സി. എച്ച് ബാലകൃഷ്ണൻ മാസ്റ്റർ സ്മാരകപുരസ്കാരം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എക്ക് പതിനായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്‌കാരം ശനിയാഴ്‌ച സ്‌പീക്കർ എ .എൻ ഷംസീർ സമ്മാനിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പകൽ 2.30ന്‌ സി കണ്ണൻ സ്‌മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ എം. വി ജയരാജൻ ഉപഹാരം നൽകും. ജനപ്രതിനിധി, ഗാന്ധിയൻ, സഹകാരി എന്നീ നിലകളിലെ പ്രവർത്തനത്തിനാണ്‌ രാമചന്ദ്രൻ കടന്നപ്പള്ളിക്ക്‌ പുരസ്‌കാരം നൽകുന്നത്‌.

രാവിലെ 9.30ന്‌ സാംസ്‌കാരിക സമ്മേളനം ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ. വി അജയകുമാർ ഉദ്‌ഘാടനം ചെയ്യും. ഞായറാഴ്‌ച ആദര സമ്മേളനവും സമ്മാനദാനവും നടക്കും. ടി കെ ഡി മുഴപ്പിലങ്ങാട്‌, ബിനോയ്‌ മാത്യു എന്നിവരെ ആദരിക്കും.

വിവിധ വിഷയങ്ങളുടെ അവതരണവും നടക്കും. പകൽ 2.30ന്‌ നവോത്ഥാന കേരളത്തിലെ സമകാലിക പ്രശ്‌നങ്ങൾ വിഷയം അവതരിപ്പിച്ച്‌ കെ ഇ എൻ കുഞ്ഞഹമ്മദ്‌ ഉദ്‌ഘാടനംചെയ്യും.

വാർത്താസമ്മേളനത്തിൽ പുരസ്കാര നിർണയ സമിതി ചെയർമാൻ ബാലകൃഷ്ണൻ കൊയ്യാൽ, പി കെ ബൈജു, താലൂക്ക് പ്രസിഡന്റ് ഇ ചന്ദ്രൻ, വി ഗിരിജൻ, എം ബാലൻ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!