ജില്ലയിലെ ഏഴ് റോഡുകള്‍ക്ക് ഭരണാനുമതി

ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിലെ ഏഴ് റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 9.65 കോടി രൂപയുടെ ഭരണാനുമതി. അഴിക്കോട് മണ്ഡലത്തിലെ പഴയ എന്‍.എച്ച് വളപട്ടണം റോഡ് നവീകരണത്തിന് 1.5 കോടി രൂപ അനുവദിച്ചു.
തളിപ്പറമ്പ് മണ്ഡലത്തിലെ തളിപ്പറമ്പ് – ഇരിട്ടി റോഡിന്റെ വിവിധ ഭാഗങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപയും 1 കോടി രൂപയും അനുവദിച്ചു.
പയ്യന്നൂര്‍ മണ്ഡലത്തില്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ അപ്രോച്ച് റോഡ് പ്രവര്‍ത്തനത്തിന് 1.50 കോടി , മട്ടന്നൂര്‍ മണ്ഡലത്തിലെ ഇരിക്കൂര്‍ പാലം അപ്രോച്ച് റോഡിന് 80 ലക്ഷം, പേരാവൂര്‍ മണ്ഡലത്തില്‍ കരിക്കോട്ടക്കരി ഈന്തുംകരി- അങ്ങാടിക്കടവ് വാണിയപ്പാറ രണ്ടാംകടവ് റോഡിന് 75 ലക്ഷം, കല്യാശ്ശേരി മണ്ഡലത്തില്‍ പുറകുന്ന്- പേരുള്‍-കാനായി- നരീക്കാംവള്ളി റോഡിന് 2.10 കോടി രൂപ വീതവുമാണ് അനുവദിച്ചത്