86 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം

ജില്ലയിലെ 32 തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതികൾ കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചതോടെ ആകെ 86 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരമായി.
ഇനി ഏഴ് തദ്ദേശസ്ഥാപന പദ്ധതികൾക്ക് അംഗീകാരം ലഭിക്കാനുണ്ട്. മുഴുവൻ ഗ്രാമപഞ്ചായത്തുകളുടെയും (71) ബ്ലോക്ക് പഞ്ചായത്തുകളുടെയും (11) പദ്ധതികൾ അംഗീകാരം നേടി. നാല് നഗരസഭകളുടെ പദ്ധതികൾക്കും അംഗീകാരമായി.
ഇനി ജില്ലാ പഞ്ചായത്ത്, അഞ്ച് നഗരസഭകൾ, കോർപറേഷൻ എന്നിവയുടെ പദ്ധതികളാണ് അംഗീകരിക്കാനുള്ളത്.
യോഗത്തിൽ ഡി.പി.സി ചെയർപേഴ്‌സൻ പി .പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.