Connect with us

Kannur

പടക്കങ്ങൾ ഓൺലൈനിൽ; വ്യാപാരികൾക്ക് ആശങ്ക

Published

on

Share our post

പയ്യന്നൂർ: വിഷുവിന് ആഴ്‌ചകൾമാത്രം ബാക്കിനിൽക്കെ പടക്ക വിപണിയിൽ ഓൺലൈൻ വിതരണം സജീവമായി. പടക്ക നിർമാണത്തിനും വിൽപനക്കും പ്രത്യേക ലൈസൻസ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഓൺലൈനായി പടക്കങ്ങളെത്തുന്നത്.

തമിഴ്‌നാട്ടിലെ ശിവകാശിയിൽനിന്നാണ് കേരളത്തിലേക്കാവശ്യമായ പടക്കങ്ങളിൽ ഭൂരിഭാഗവും എത്തിക്കുന്നത്. പൊലീസിന്റെയും റവന്യു വിഭാഗത്തിന്റെയും അഗ്നിസുരക്ഷ സേനയുടെയുമെല്ലാം പരിശോധനകൾക്കും മറ്റും ശേഷമാണ് പടക്ക വിതരണ കേന്ദ്രം ആരംഭിക്കുന്നത്.

എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചാണ് ഓൺലൈൻ വ്യാപാരമെന്ന് ഫയർ ഡീലേഴ്സ് അസോസിയേഷൻ ഏരിയാ സെക്രട്ടറി കെ പ്രേമചന്ദ്രൻ പറഞ്ഞു. ഗ്രൂപ്പുകൾ, ക്ലബ്ബുകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ്‌ ഓൺലൈനായി പടക്കങ്ങൾ വരുത്തി വിൽപ്പന നടത്തുന്നത്.

ശിവകാശിയിലെ മൊത്ത വിൽപ്പനക്കാരുടെ വെബ്‌സൈറ്റ് വഴി പണമടച്ച് ബുക്ക് ചെയ്യുന്നവരുടെ വിലാസത്തിലേക്ക് പടക്കങ്ങൾ ലഭ്യമാകും.

മാർക്കറ്റ് വിലയേക്കൾ 80 ശതമാനംവരെ വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാകുന്നതാണ് ആവശ്യക്കാരെ ആകർഷിക്കുന്നത്. പല പേരുകളിൽ ബുക്ക് ചെയ്‌ത് എത്തിച്ച് കൂടിയ വിലക്ക് വിൽക്കുന്നവരും രംഗത്തുണ്ട്.
പയ്യന്നൂർ പെരുമ്പയിലെ പാർസൽ ഏജൻസിക്കുമുന്നിൽ ബുധനാ‌ഴ്‌ച ഓൺലൈൻ വിതരണത്തിനെത്തിച്ച 30 പെട്ടി പടക്കങ്ങൾ പൊലീസ് പിടികൂടി.

യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ നിരവധി ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് എത്തിച്ച പെട്ടികളിൽ പടക്കങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പൊലീസിൽ വിവരമറിയിച്ചത് ഇവിടെയെത്തിയ പടക്ക വ്യാപാരിയായിരുന്നു.
ഉടൻ പൊലീസെത്തി ഇവ പൊലീസ് സ്‌റ്റേഷൻ വളപ്പിലേക്ക് മാറ്റി. കണ്ണൂർ –-കാസർകോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നതിനായി ശിവകാശിയിൽനിന്നുവന്ന വാഹനമാണ് പെട്ടികൾ ഇറക്കിവച്ചതെന്ന് പാർസൽ ഓഫീസിലെ ജീവനക്കാർ പറഞ്ഞു.

ജി.എസ്‌.ടി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പടക്കങ്ങൾ അശ്രദ്ധമായി ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലത്ത് ഇറക്കിയതിന് ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി മുരളിക്കെതിരെ കേസെടുക്കുമെന്നും കൂടുതൽ അന്വേഷണം നടത്തി തുടർ നടപടി കൈക്കൊള്ളുമെന്നും പയ്യന്നൂർ എസ്എച്ച്ഒ മഹേഷ് കെ നായർ പറഞ്ഞു.


Share our post

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!