കുനിത്തല കൂറുമ്പ ക്ഷേത്രത്തിൽ പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ആദരിച്ചു

പേരാവൂർ: കുനിത്തല കുറ്റിയൻ മൂപ്പന്റവിട കൂറുംബ ഭഗവതി ക്ഷേത്രത്തിലെ വസൂരിമാല ഭഗവതിയുടെ കോലധാരിയെ ആദരിച്ചു.
ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കോലധാരി സുദേവൻ മാലൂരിനെ പട്ടും വളയും പണിക്കർസ്ഥാനവും നല്കി ആനന്ദ് മൂപ്പനാണ് ആദരിച്ചത്.
ചിത്രപീഠം മടയൻ രാജു, കൂറുംബയുടെ അമൃതകലശക്കാരൻ നന്ത്യത്ത് രാജൻ, വൈക്കലശക്കാരൻ മാക്കുറ്റി ബാബു, സഹദേവൻ പണിക്കർ, മങ്ങംമുണ്ട ക്ഷേത്ര സ്ഥാനികൻ നന്ത്യത്ത് ബാലൻ, നരോത്ത് വാസു, പി.കെ. ഗോവിന്ദൻകുട്ടി എന്നിവരെയും ആദരിച്ചു.
പഞ്ചായത്തംഗങ്ങളായ എം. ശൈലജ, സി. യമുന, ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. വി. രാമചന്ദ്രൻ, ആഘോഷക്കമ്മിറ്റി പ്രസിഡന്റ് ശിവൻ മാക്കുറ്റി, വൈസ് പ്രസിഡന്റ് പ്രവീൺ കാരാട്ട്, സുരേഷ് നന്ത്യത്ത് തുടങ്ങിയവർ സംസാരിച്ചു.