Kannur
ഓർമകളിലെ മൊഞ്ചേറി മണവാട്ടിമാർ

കണ്ണൂര്‍: പ്രായത്തിന്റെ അവശതകള്‍ മറന്ന് 63കാരിയായ പത്മിനിയമ്മ മണവാട്ടിയായി വേദിയിലെത്തി. ഒപ്പം ഒമ്പത് തോഴിമാരായ അമ്മൂമ്മമാരും. കവിളിലെ നുണക്കുഴികൾക്കും മുഖത്ത് വിരിഞ്ഞ നാണച്ചിരികൾക്കും പോയകാലത്തെ നല്ല ഓർമകൾ അയവിറക്കാനുണ്ടായിരുന്നു. മാപ്പിള ഇശല്‍ പെയ്തിറങ്ങിയ കല്യാണരാവിന്റെ നിറവിലായിരുന്നു ചൊവ്വാഴ്ച വയോജന കലോത്സവ സദസ്സ്.
ചെറുകുന്ന് പള്ളിക്കരയിലെ മൂന്ന് അയൽക്കൂട്ടങ്ങളാണ് ഒപ്പനയുമായി വേദിയിലെത്തിയത്. കിളിവീട്, സ്നേഹവീട്, കളിവീട് എന്നിങ്ങനെ മൂന്ന് അയൽക്കൂട്ടങ്ങളിൽ പത്മിനിയമ്മക്ക് പുറമേ ശാരദ, ഓമന, വിജയലക്ഷ്മി, നിർമല, രോഹിണി, അഖിനസ്, എറോണി, ഇഖ്നേഷ്യ എന്നിവരാണ് തോഴിമാരായി എത്തിയവർ.
എല്ലാവരും അറുപതിനും എഴുപതിനും പ്രായമുള്ളവർ. പകൽ സമയങ്ങളിൽ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന സംഘം രാത്രി സമയങ്ങളിലാണ് ഒപ്പനക്കായുള്ള പരിശീലനം നടത്തുക. ദിവസവും രാത്രി ഏഴുമുതൽ ഒമ്പതു വരെ പരിശീലനം നേടും. രണ്ടരമാസം കൊണ്ടാണ് ഒപ്പനയുടെ സ്റ്റെപ്പുകൾ പൂർണമായും പഠിച്ചെടുത്തത്. കെ. പ്രിൻസിയുടെ ശിക്ഷണത്തിലാണ് പരിശീലനം. ഇതിനോടകം നിരവധി വേദികളിൽ ഈ അമ്മൂമ്മക്കൂട്ടം ഒപ്പന അവതരിപ്പിച്ചു. ഇതുകൂടാതെ തിരുവാതിരയും കളിക്കുന്നുണ്ട്.
പ്രായത്തിന്റെ അവശതകൾ മറക്കാൻ വയോജനങ്ങള്‍ക്കായി ജില്ല പഞ്ചായത്തും സാമൂഹിക നീതി വകുപ്പുമാണ് വയോജന കലാമേള നടത്തിയത്. ഇതിൽ ഒപ്പനക്കു പുറമേ തിരുവാതിര, നാടൻപാട്ട് തുടങ്ങിയവയും നടത്തി. വയോജനങ്ങളുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യം കൂടി മെച്ചപ്പെടുത്താനാണു കലോത്സവം.
പഞ്ചായത്തുകള്‍, ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ വയോജന കലോത്സവം നടത്തി തെരെഞ്ഞെടുക്കുന്നവര്ക്കാണ് ജില്ല വയോജന കലോത്സവത്തില്‍ മാറ്റുരച്ചത്. ജില്ലയില്‍ ആദ്യമായാണ് വയോജന കലോത്സവം സംഘടിപ്പിച്ചത്. 60 വയസ്സ് കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരുമായിരുന്നു വിവിധ മത്സരങ്ങളിലായി അരങ്ങിലെത്തിയത്.
ജില്ല പഞ്ചായത്തിലെ മുതിർന്ന അംഗങ്ങളായ വിജയൻ, തമ്പാൻ, കോങ്കി രവീന്ദ്രൻ, എം. രാഘവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സന്മാരായ വി.കെ. സുരേഷ് ബാബു, കെ. സരള , കെ.കെ. രത്നകുമാരി, യു.പി. ശോഭ, ജില്ല വയോജന കൗൺസിലംഗം ടി. ഭരതൻ, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ, സീനിയർ സിറ്റിസൺസ് ഫോറം, ജില്ല സെക്രട്ടറി സി.കെ. രഘുനാഥൻ നമ്പ്യാർ, ജില്ല സാമൂഹിക നീതി ഓഫിസർ എം. അഞ്ജു മോഹൻ എന്നിവർ പങ്കെടുത്തു.
Kannur
കണ്ണൂർ മണ്ഡലത്തിലെ ഹർത്താൽ ഏപ്രിൽ എട്ടിലേക്ക് മാറ്റി


കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ ഏപ്രിൽ 2 ന് നടത്താനിരുന്ന പണിമുടക്കും ഹർത്താലും 8 ലേക്ക് മാറ്റിയതായി നടാൽ അണ്ടർപാസ് ആക്ഷൻ കമ്മിറ്റി അറിയിച്ചു. ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന നടാൽ ഒ കെ യു പി സ്കൂളിന് സമീപം അടിപ്പാത വേണമെന്നാണ് ആവശ്യം രാഷ്ട്രീയ പാർട്ടികളും സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ സംയുക്തമായാണ് പണിമുടക്കും ഹർത്താലും നടത്തുന്നത്.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ


പി.എച്ച്.ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവ്വകലാശാല 2025 വർഷത്തെ ഇൻഫോർമേഷൻ ടെക്നോളജി & കമ്പ്യൂട്ടർ സയൻസ് വിഷയത്തിനായി 27.03.2025 ന് മാങ്ങാട്ട്പറമ്പ് ക്യാമ്പസിൽ വച്ച് നടത്തിയ പി.എച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
പരീക്ഷാഫലത്തിനായി സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക (https://research.kannuruniversity.ac.in).
പരീക്ഷാ വിജ്ഞാപനം
മെയ് 14 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം റഗുലർ/ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ് (ഏപ്രിൽ 2025) പരീക്ഷകൾക്ക് 22.04.2025 മുതൽ 25.04.2025 വരെ പിഴയില്ലാതെയും 26.04.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ സമയം പുന:ക്രമീകരിച്ചു
കണ്ണൂർ സർവ്വകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റെഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ എട്ടാം സെമസ്റ്റർ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2025 പരീക്ഷയുടെ സമയക്രമം രാവിലെ 10.00 മണിമുതൽ 1.00 മണി വരെയെയും വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെയും ആയിരിക്കും. പരീക്ഷാ തീയതിയിൽ മാറ്റമില്ല.
Kannur
വിദ്യാർഥികളുടെ യാത്രാപാസ് കാലാവധി നീട്ടി


കണ്ണൂർ: പ്രൈവറ്റ് കോളജുകളുടെ സിലബസ് പ്രകാരമുള്ള കോഴ്സുകൾ തീരാത്തതിനാൽ വിദ്യാർഥികളുടെ യാത്രാപാസിന്റെ കാലാവധി 2025 മെയ് 31 വരെ നീട്ടിയതായി കണ്ണൂർ ആർടിഒ അറിയിച്ചു. നിലവിൽ മാർച്ച് 31 വരെയുള്ള യാത്രാ പാസിൽ ഇത് രേഖപ്പെടുത്തേണ്ടതില്ല. ഈ പാസുകൾ മെയ് 31 വരെ നീട്ടിയതായി കണക്കാക്കാവുന്നതാണെന്ന് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്